visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Navneetham balasahithya Award given to Harish R Namboothiripad
Navneetham balasahithya Award given to Harish R NamboothiripadPhoto Credit : Siju Kuriyedam Sreekumar

ലോക കഥപറയൽ ദിനത്തിൽ ബാലസാഹിത്യ പുരസ്കാരം ഏറ്റുവാങ്ങി ഹരീഷ് ആർ നമ്പൂതിരിപ്പാട്

By - Siju Kuriyedam Sreekumar -- Sunday, March 20, 2022 , 08:22 PM

കാലടി/ നവമാധ്യമ കഥപറച്ചിലിലൂടെ കുട്ടികളുടെ കഥയമ്മാവനായി മാറിയ ഹരീഷ് ആർ നമ്പൂതിരിപ്പാടിന് യോഗക്ഷേമസഭ എറണാകുളം ജില്ല നവനീതം ബാലസാഹിത്യ പുരസ്കാരം സമ്മാനിച്ചു .
 കഴിഞ്ഞ  ലോക്ക്ഡൗൺ കാലം മുതൽ തുടർച്ചയായി വാട്സാപ്പ് വഴി കുട്ടികൾക്കായി സ്വന്തം കഥകൾ പറയുന്ന നമ്പൂതിരിപ്പാടിന് ബാലസാഹിത്യ പുരസ്കാരം ലഭിച്ചത് ലോക കഥ പറച്ചിൽ ദിനമായ മാർച്ച് ഇരുപതിനാണ് എന്ന പ്രത്യേകത കൂടിയുണ്ട്.അമ്പതോളം ബാലസാഹിത്യ കൃതികളുടെ രചയിതാവായ ഇദ്ദേഹത്തിന് വായനാ പൂർണിമ ഭാഷാഭിമാന പുരസ്കാരം,ബ്രാഹ്മണ ക്ഷേമസഭയുടെ ചിന്താമണി പുരസ്കാരം,ബാലസാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.യോഗക്ഷേമസഭ എറണാകുളം ജില്ലാ ആസ്ഥാന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ
നവനീതം കലാരത്ന പുരസ്കാരം ഹരീഷ് ആർ നമ്പൂതിരിപ്പാടിന് സംസ്ഥാന പ്രസിഡണ്ട് ടി ആർ വല്ലഭൻ നമ്പൂതിരി
സമ്മാനിച്ചു.ജില്ലാ പ്രസിഡണ്ട് സ്വർണ്ണത്ത് നാരായണൻ നമ്പൂതിരിപ്പാട്  അധ്യക്ഷനായി രവി പന്തൽ ,പി വി ശിവദാസ് , ഗീത കുട്ടമശ്ശേരി, ജില്ലാ കൗൺസിൽ അംഗങ്ങൾ എന്നിവർ സംസാരിച്ചു.
യോഗക്ഷേമസഭ ചോറ്റാനിക്കര ഉപസഭ പ്രസിഡണ്ട് .കാഞ്ഞിരപ്പിള്ളി  രാമൻ നമ്പൂതിരിപ്പാടിന്റെയും നളിനി അന്തർജ്ജനത്തിന്റെയും , പുത്രനായ ഹരീഷ് ആർ നമ്പൂതിരിപ്പാട് ബാലസാഹിത്യം പുരാണം വൈജ്ഞാനികം, എന്നീ വിഭാഗങ്ങളിലായി അമ്പതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Navneetham balasahithya Award instituted by Yogakshemasabha Ernakulam District given to Harish R Namboodiripad


Navneetham balasahithya Award given to Harish R Namboothiripad
Navneetham balasahithya Award given to Harish R NamboothiripadPhoto Credit : Siju Kuriyedam Sreekumar

 യോഗക്ഷേമസഭ എറണാകുളം ജില്ല ഏർപ്പെടുത്തിയ നവനീതം ബാലസാഹിത്യ പുരസ്കാരം ഹരീഷ് ആർ നമ്പൂതിരിപ്പാടിന് സമ്മാനിക്കുന്നു



Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    
 



LEAVE A REPLY

Security code:

COMMENTS

Be the first to comment