visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Naboothiripad
Harish R NaboothiripadPhoto Credit : Siju Kuriyedam Sreekumar

ലോക ബാലപുസ്തക ദിനത്തിൽ കഥ മാഷിന് ആദരം

By - Siju Kuriyedam Sreekumar -- Wednesday, March 30, 2022 , 10:55 PM

കൂത്താട്ടുകുളം : ലോക ബാല പുസ്തക ദിനമായ ഏപ്രിൽ രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കുട്ടികളുടെ കഥമാമനായ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ നവമാധ്യമ കഥപറച്ചിലിൽ മൂന്നാം ജന്മദിനം  ആഘോഷിക്കുന്നു. കൂത്താട്ടുകുളം പ്രസ് ക്ലബ്ബും ഇ- റീഡിങ് ലിസണിങ്ങ് നവമാധ്യമകൂട്ടായ്മയും ചേർന്ന് കൂത്താട്ടുകുളം വ്യാപാരഭവനിൽ 
 സംഘടിപ്പിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി വിജയ ശിവൻ അധ്യക്ഷത വഹിക്കും. പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ്ബ്  ചടങ്ങ് ഉദ്ഘാടനം ചെയ്യും.
അദ്ദേഹം കഥമാഷിനെ ഉപഹാരം നൽകി ആദരിക്കും, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ആശ സനൽ കീർത്തി പത്രം സമ്മാനിക്കും. നഗരസഭാ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ  സാംസ്കാരിക നായകർ ജനപ്രതിനിധികൾ,മാധ്യമപ്രവർത്തകർ ഉൾപ്പെടെ കഥയെ സ്നേഹിക്കുന്ന  നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

 കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ തലത്തില്‍ പുസ്തകദിനമായി ആചരിക്കുന്നു. ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണിന്‍റെ ജന്മദിനമായതു കൊണ്ടാണ് ആ ദിവസം ബാലപുസ്തകദിനമായി ആചരിക്കുന്നത്.

 ഓരോ നാളുമുയർന്നുപറക്കാൻ നിങ്ങളെ സഹായിക്കുന്ന ചിറകുകളാണ്  കഥകൾ.  എന്നതാണ്  ഈ വർഷത്തെ ബാല പുസ്തകദിന മുദ്രാവാക്യം ഈ ആശയം ഉൾക്കൊള്ളുന്ന
കഥയാണ് ഏപ്രിൽ രണ്ടാം തീയതി നാനൂറ്റിനാൽപ്പതാമത്തെ കഥയായി ഗ്രൂപ്പുകളിൽ അയക്കുന്നത്. കഥയമ്മാമൻ എന്ന് പേരിട്ടിരിക്കുന്ന ഈ കഥ  കഥയിൽ പൊതിഞ്ഞ സാരോപദേശങ്ങൾ   കൊണ്ട് കുട്ടികളെ നേർവഴിക്കു നയിക്കുന്ന കഥയമ്മാവനെക്കുറിച്ചാണ് . 

2020 മാർച്ച് 31 ന് ആരംഭിച്ച നവമാധ്യമ കഥപറച്ചിൽ രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ ഹരീഷ് ആർ നമ്പൂതിരിപ്പാട് ലോകത്തിന്റെ നാനാ ദിക്കിലുമുള്ള നിരവധി കുരുന്നുകളുടെ കഥ മാഷും കഥയമ്മാവനുമായി മാറിയിരിക്കുന്നു

Tribute to Katha Mash on World Children's Book Day

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു    



LEAVE A REPLY

Security code:

COMMENTS

Be the first to comment