visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Malayalam Language Study Class Inauguration
Malayalam Language Study Class InaugurationPhoto Credit : Siju Kuriyedam Sreekumar

ഡിഎംഎയുടെയും ആയാ നഗർ സെൻ്റ് മേരീസ് ദേവാലയത്തിൻ്റെയും ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസ് ഉദ്ഘാടനം 2022 ജൂൺ 5 ഞായറാഴ്ച രാവിലെ 9:30-ന്

By - P N Shaji  -- Friday, June 03, 2022 , 02:35 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെയും ആയാ നഗർ സെൻ്റ് മേരീസ് ദേവാലയത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആയാ നഗറിലെ സെൻ്റ് മേരീസ് ദേവാലയത്തിൽ  മലയാള ഭാഷാ പഠന ക്ലാസുകൾ ആരംഭിക്കുന്നു.

2022 മെയ് 5 ഞായറാഴ്ച രാവിലെ 9.30-ന് ദേവാലയ വികാരി ഫാദർ ജോമി വാഴക്കാലായിൽ മലയാള ഭാഷാ പഠന ക്ലാസുകളുട ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

ഡിഎംഎയുടെ മലയാളം ക്ലാസുകളുടെ കോർഡിനേറ്ററും വൈസ് പ്രസിഡൻറുമായ ശ്രീ രഘുനാഥൻ നായർ കെ ജി, മലയാളം മിഷൻ ഡൽഹി മേഖല വൈസ് പ്രസിഡൻ്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ശ്രീ ടോണി കെ ജെ, ഡിഎംഎ ട്രഷറാർ ശ്രീ മാത്യു ജോസ്, മലയാളം മിഷൻ ഡൽഹി മേഖല ജോയിന്റ് സെക്രട്ടറിയും ഡിഎംഎ കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ ശ്രീമതി സുജാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടാവും.

ആയാ നഗറിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുട്ടികളുടെ സൗകര്യാർത്ഥം സൗജന്യമായാണ് മലയാള ഭാഷാ പഠന ക്ലാസുകൾ ആരംഭിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മലയാളം പുസ്തകങ്ങളും അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്. 

ക്ലാസുകളിൽ ചേർന്ന ശേഷം നടക്കുന്ന പരീക്ഷകളിൽ വിജയികളാകുന്ന കുട്ടികൾക്ക് മലയാളം മിഷൻ സർട്ടിഫിക്കറ്റുകളും പിന്നീട് വിതരണം ചെയ്യുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക് 7022141172, 9818750868, 9910173393 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Malayalam Language Study Class Inauguration 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment