visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
DTC BUS
DTC BUSPhoto Credit : FB

സ്വകാര്യ സ്കൂളുകൾക്ക് DTC ബസ് നൽകിയിരുന്നത് നിർത്തലാക്കിയതിനെതിരെ കേജ്‌രിവാളിന് ഡിഎംഎയുടെ നിവേദനം

By - P N Shaji / Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 08:59 PM


ന്യൂ ഡൽഹി: ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകൾ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ഗതാഗതത്തിനു നൽകിയിരുന്നത് നിർത്തലാക്കിയ സർക്കാരിന്റെ നടപടിക്കെതിരെ ഡൽഹി മലയാളി അസോസിയേഷൻ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നിവേദനം നൽകി. 

വിദ്യാഭ്യാസത്തിനും സാധുജന ക്ഷേമത്തിനുമായി അഹോരാത്രം പ്രയത്‌നിക്കുന്ന സർക്കാരിന്റെ സ്‌കൂൾ ബസ് നിർത്തലാക്കിയ നടപടി വെല്ലുവിളി നിറഞ്ഞ സാഹചര്യം സൃഷ്ടിക്കുകയാണെന്നും ഭൂരിപക്ഷം മാതാപിതാക്കളും ബസ് നിർത്തലാക്കിയതോടെ  ദുരിതത്തിലായെന്നും തങ്ങളുടെ കുട്ടികളെ സ്‌കൂളുകളിലയക്കാൻ മറ്റു മാർഗ്ഗങ്ങളൊന്നും കാണാതെ ബുദ്ധിമുട്ടുകയാണെന്നും നിവേദനത്തിൽ പറഞ്ഞു. 

അതിനാൽ ബസുകൾ നിർത്തലാക്കിയ നടപടി പുനഃപരിശോദിക്കണമെന്നും സാധാരണക്കാരായ  കുട്ടികളുടെ വിദ്യാഭ്യാസത്തിനു ദോഷകരമാവുന്ന തരത്തിൽ ബസുകൾ നിർത്തലാക്കിയ നടപടി റദ്ദുചെയ്ത് മുൻകാലങ്ങളിലെപ്പോലെ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കെ.ജെ.യും ഒപ്പിട്ട  നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.



DMA given petition  Kejriwal against suspension of DTC buses to private schools 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment