visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Delhi

Home / News/ Delhi
A T Sainuddin ,  Anitha Kalesh
A T Sainuddin , Anitha KaleshPhoto Credit : P N Shaji

ഡൽഹി മലയാളി അസോസിയേഷൻ 2022-ലെ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരവും വിശിഷ്ട സേവാ പുരസ്‌കാരവും പ്രഖ്യാപിച്ചു

By - P N Shaji / Siju Kuriyedam Sreekumar -- Tuesday, April 12, 2022 , 06:30 PM

ന്യൂ ഡൽഹി: സാമൂഹ്യ സേവന രംഗത്തു മികച്ച സംഭാവനകൾ നൽകുന്നവരിൽ ഒരാൾക്കു നൽകി വരുന്ന ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്‌കാരവും ഡിഎംഎക്കു നൽകുന്ന സമഗ്ര സേവനങ്ങളെ മുൻ നിർത്തി നൽകി വരുന്ന ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരവും പ്രഖ്യാപിച്ചു. 

ഡിഎംഎ വിശിഷ്ട സേവാ പുരസ്‌കാരം ശ്രീമതി അനിതാ കലേഷിനും ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ  പുരസ്‌കാരം ശ്രീ എ ടി സൈനുദിനും സമ്മാനിക്കും. 

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ്മാരായ രാഘുനാഥൻ നായർ കെജി, മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കെ ജെ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ട്രെഷറർ മാത്യു ജോസ്, കൂടാതെ ഡിഎംഎ ഏരിയ ചെയർമാൻമാരായ ഡോ ടിഎം ചെറിയാൻ (മഹിപാൽപൂർ-കാപ്പസ്ഹേഡാ), എസ് ഉണ്ണിക്കൃഷ്‌ണൻ (ദ്വാരക), എംആർ വെങ്കിടാചലം (വികാസ്‌പുരി-ഹസ്‌ത്സാൽ), രാജീവ് ജോസഫ് (ആശ്രം-ശ്രിനിവാസ്‌പുരി), ടിഎൽ മാത്യുക്കുട്ടി (മയൂർ വിഹാർ ഫേസ്-3) എന്നീ 11 അംഗ കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തെരെഞ്ഞെടുത്തത്.

ഏപ്രിൽ 14 വ്യാഴാഴ്ച വൈകുന്നേരം 5:30 മുതൽ ആർകെ പുരം കേരളാ സ്കൂളിൽ നടക്കുന്ന ഡിഎംഎ ദിനാഘോഷ പരിപാടികളിൽ അവാർഡു ജേതാക്കൾക്ക് പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാർഡും സമ്മാനിക്കുമെന്ന് ജനറൽ സെക്രട്ടറി ടോണി കെ ജെ അറിയിച്ചു.


Delhi Malayalee Association announces Distinguished Social Service Award and Distinguished Service Award 2022

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment