visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Malayalee Association
Delhi Malayalee AssociationPhoto Credit : DMA FB page

ഡിഎംഎ ദിനാഘോഷം ഏപ്രിൽ 14-ന്

By - P N Shaji / Siju Kuriyedam Sreekumar -- Tuesday, April 12, 2022 , 11:49 PM

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനമായി ആചരിക്കുന്ന ഡിഎംഎ ദിനം, ഏപ്രിൽ 14 വ്യഴാഴ്ച്ച വൈകുന്നേരം 5:30 മുതൽ ആർ കെ പുരത്തെ സെക്ടർ-8 ലെ കേരളാ സ്‌കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും.

ആഘോഷ പരിപാടികളോടനുബന്ധിച്ച് ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഡൽഹി ഹൈക്കോടതി ജഡ്‌ജി ശ്രീ സി ഹരിശങ്കർ മുഖ്യാതിഥിയാകും. ഡിഎംഎ രക്ഷാധികാരി ശ്രീ ഗോകുലം ഗോപാലൻ, ഡൽഹി സാഹിത്യ അക്കാദമി ഡെപ്യുട്ടി സെക്രട്ടറി (മിനിസ്ട്രി ഓഫ് കൾചറൽ, ഗവണ്മെൻ്റ് ഓഫ് ഇന്ത്യ) ശ്രീ ബാബുരാജ് എസ്, ജനറൽ സെക്രട്ടറി ടോണി കെ ജെ, ആഘോഷക്കമ്മിറ്റി കൺവീനറും വൈസ് പ്രസിഡൻറുമായ രഘുനാഥൻ നായർ കെജി, വൈസ് പ്രസിഡൻ്റ് മണികണ്ഠൻ കെവി, അഡീഷണൽ ജനൽ സെക്രട്ടറി എ മുരളിധരൻ, ട്രഷറാർ മാത്യു ജോസ്, ജോയിൻ്റ് ട്രഷറാർ പിഎൻ ഷാജി, ഇൻ്റേണൽ ഓഡിറ്റർ കെവി ബാബു, ജോയിൻറ് ഇൻ്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പങ്കെടുക്കും.  

വാദ്യ പ്രവീൺ കലാശ്രീ ഡോ ചെറുതാഴം കുഞ്ഞിരാമൻ മാരാർ, ഓർമ്മ ശക്തിയുടെ മികവിൽ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മാസ്റ്റർ സിദ്ധാർത്ഥ് രാജേഷ്, അഖിലേന്ത്യാ തലത്തിൽ നടന്ന കഥകളി മത്സരത്തിൽ രണ്ടാം സ്ഥാനത്തിനർഹയായ കുമാരി ആദിത്യാ ആർ, മലയാളം മിഷൻ നടത്തിയ 'സുഗതാഞ്ജലി' കാവ്യാലാപനത്തിൽ വിജയികളായ ഡിഎംഎ വികാസ് പുരി - ഹസ്ത്സാൽ ഏരിയയിലെ കുമാരി അർച്ചനാ നായർ (സീനിയർ വിഭാഗം), ഡിഎംഎ മെഹ്റോളി ഏരിയയിലെ കുമാരി ബർഖാ നായർ (സബ് ജൂനിയർ വിഭാഗം), നർത്തകിയും ഗായികയും സംഗീത-നൃത്താദ്ധ്യാപികയുമായ ഡോ നിഷാ റാണി എന്നിവരെയും ചടങ്ങിൽ ആദരിക്കും. 

തുടർന്ന് ഗുരു ശ്രീ ബാലകൃഷ്‌ണ മാരാരുടേയും ഡോ നിഷാ റാണിയുടേയും സംഘങ്ങൾ അവതരിപ്പിക്കുന്ന സംഗീത-നൃത്ത സായാഹ്നം ഡിഎംഎ ദിനാഘോഷ പരിപാടികൾക്ക് മിഴിവേകും. പരിപാടികൾ തത്സമയം യു-ട്യൂബിലൂടെ വീക്ഷിക്കുന്നതിനായുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്നേഹ ഭോജനത്തോടു കൂടിയാവും പരിപാടികൾ സമാപിക്കുക. 

പ്രവേശനം സൗജന്യമായി നടത്തുന്ന ഡിഎംഎ ദിനാഘോഷ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും യു-ട്യൂബ് ലിങ്കിനുമായി 35561333, 9818750868, 981079170 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


DMA Day is celebrating on April 14th

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment