visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA Janakpuri Area Vishu Kani
DMA Janakpuri Area Vishu KaniPhoto Credit : P N Shaji

ഡിഎംഎ ജനക്പുരി ഏരിയയുടെ വിഷുക്കണി

By - P N Shaji / Siju Kuriyedam Sreekumar -- Wednesday, April 20, 2022 , 01:55 PM

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ ആഭിമുഖ്യത്തിൽ  ഏരിയ ഓഫീസിൽ വിഷുക്കണി ഒരുക്കി വിഷുദിനം ആഘോഷിച്ചു. 

കമനീയമായി അലങ്കരിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിലെ നിലവിളക്ക് കൊളുത്തി ഏരിയ ചെയർമാൻ വർഗീസ് പി മാമ്മൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടം നൽകി.

തുടർന്ന് ഡിഎംഎ ജനക്പുരി ഏരിയയുടെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി ഏരിയ നിർവ്വാഹക സമിതി അംഗം സുശീൽ തയ്യാറാക്കിയ ഡിജിറ്റൽ ഇ-മാഗസിൻ "ധ്വനി" പ്രകാശനം ചെയ്തു. ഏരിയയുടെ 2022-23 വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണത്തിൻ്റെ ഉത്ഘാടനം ഏരിയ ചെയർമാൻ കുമാരി സ്നേഹയ്ക് നൽകി നിർവ്വഹിച്ചു.

ചടങ്ങുകൾക്ക് ഏരിയ ട്രഷറർ റജിമോൻ കെ എൽ, ജോയിൻ്റ്ട്രെഷറർ ജോസ്, വനിതാ വിഭാഗം കൺവീനർ ജെസ്സി ഹരി, എക്സിക്യൂട്ടീവ് അംഗങ്ങളായ കൃഷ്ണദാസ്, സുശീൽ, ശ്രീജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. പായസ വിതരണത്തോടെയാണ് പരിപാടികൾ  സമാപിച്ചത്.

Delhi Malayalee Association Janakpuri Area Vishu 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment