visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Arvind Kejriwal
Arvind KejriwalPhoto Credit : Siju Kuriyedam Sreekumar

ആയിരത്തോളം അങ്കണവാടി സ്ഥിരം ജീവനക്കാരെ കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ പിരിച്ചു വിട്ട് ഡൽഹിയിലെ ആം ആദ്മി സർക്കാരും ജനവിരുദ്ധ മുഖം പുറത്തെടുത്തു

By - Siju Kuriyedam Sreekumar -- Saturday, May 07, 2022 , 09:51 AM
ന്യൂഡൽഹി: ജനവിരുദ്ധ മുഖം പുറത്തെടുത്ത് ഡൽഹിയിലെ ആം ആദ്മി സർക്കാർ. ശമ്പള-ആനുകൂല്യവർധന ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആയിരത്തോളം അങ്കണവാടി സ്ഥിരംജീവനക്കാരെയാണ് ഡൽഹി സർക്കാർ പിരിച്ചുവിട്ടത്. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെയായിരുന്നു നടപടി. ജീവനക്കാർക്ക് വാട്സാപ്പിലൂടെയാണ് പിരിച്ചുവിടൽ ഉത്തരവ് പോലും കൈമാറിയത്. സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ മേയ് ഒൻപതുമുതൽ ഡൽഹി വനിതാ ശിശുവകുപ്പിനുമുന്നിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് ഡൽഹി അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ ജനറൽസെക്രട്ടറി കമല പത്രസമ്മേളനത്തിൽ പറഞ്ഞു.

ഡൽഹി സർക്കാർ കോവിഡ് സമയത്തു മാസ്ക് വാക്കാത്തവരെ ഫൈൻ ചെയ്യാൻ നിയോഗിച്ച ജോലിക്കാർക്ക് വരെ 12000 രൂപ ശമ്പളം ഉണ്ടായിരുന്നു . കൂടാതെ ഡൽഹി ട്രാൻസ്‌പോർട് ബസുകളിൽ നിയോഗിച്ചിട്ടുള്ള മാർഷൽ എന്ന ജീവനക്കാർക്കും 20000 രൂപയുടെ അടുത്ത് ശമ്പളം ഉണ്ട് .8 മണിക്കൂർ  സുഖ മായി വിശ്രമം കിട്ടുന്ന ജോലി . പലരും കൈക്കൂലി വാങ്ങുന്നതായി ആരോപണവും പല ആളുകളെയും പിടിക്കുകയും ചെയ്തിട്ടുണ്ട് .  രണ്ടു തസ്തികകളിലും  പാർട്ടി വർക്കർ അല്ലെങ്കിൽ അനുഭാവികളാണ് അധികവും .  എന്നാൽ കൊല്ലങ്ങളായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാർക്ക് 10000 രൂപയാണ് പ്രതിമാസ ശമ്പളം ഹെൽപ്പർമാർക്ക് 5000 രൂപയും . 10 മുതൽ 12 മണിക്കൂർ ജോലിയും ചെയ്യണം .

ഡൽഹിയിലാകെ 95 പ്രോജക്ടുകളിലായി 11,000 അങ്കണവാടികളാണുള്ളത്. ഇതിൽ വർക്കർമാരും ഹെൽപ്പർമാരുമായി 22,000 പേർ സ്ഥിരം ജീവനക്കാരായി ജോലിചെയ്യുന്നുണ്ട്.  ഡൽഹി സംസ്ഥാന അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയന്റെ (ഡി.എ.ഡബ്യു.എച്ച്.യു.) നേതൃത്വത്തിലാണ് ജനുവരി ഒന്നുമുതൽ സമരം ആരംഭിച്ചത്. ജോലിഭാരവും സമയവും കുറയ്ക്കുക, ഓണറേറിയം വർധിപ്പിക്കുക, സർക്കാർജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ഇവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കുമുന്നിൽ സമരം ആരംഭിച്ചത്. എന്നാൽ തൊഴിലാളികൾക്കു ഏറ്റവും ഉയർന്ന പ്രതിഫലമാണ് ഡൽഹിയിൽ നൽകുന്നതെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. രാജ്യാന്തര വനിതാദിനമായ എട്ടിനു നഗരത്തിൽ വലിയ റാലി ഇവർ നടത്തിയിരുന്നു. ഇതിനുപിന്നാലെ അവശ്യമേഖലയിലെ സമരങ്ങൾ ഒഴിവാക്കാനുള്ള എസ്മ ലെഫ്. ഗവർണർ അനിൽ ബൈജൽ പ്രഖ്യാപിച്ചു.
 
അങ്കണവാടി ജീവനക്കാരും സഹായികളും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം, ആരോഗ്യപരിശോധന, അനുബന്ധസേവനങ്ങൾ എന്നിവയെല്ലാം തടസ്സമില്ലാതെ തുടരേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് എസ്മ പ്രഖ്യാപിച്ചത്’ അധികൃതർ പറഞ്ഞു. എസ്മ നടപ്പാക്കിയതിനുപിന്നാലെ സമരം തത്‌കാലത്തേക്ക് അവസാനിപ്പിച്ചെങ്കിലും തൊട്ടുപിന്നാലെ 990 പേരെ പിരിച്ചുവിട്ടുള്ള രേഖ ജീവനക്കാർക്ക് വാട്‌സാപ്പിലൂടെ സർക്കാർ നൽകി. അതിനുള്ള പ്രതികാരനടപടിയെന്ന നിലയിലാണ് പിരിച്ചുവിടലെന്ന് ജീവനക്കാർ ആരോപിക്കുന്നു. സമരം അടിച്ചൊതുക്കാനാണു കേന്ദ്രവും സംസ്ഥാനസർക്കാരും ശ്രമിക്കുന്നതെന്നു യൂണിയൻ പ്രസിഡന്റ് ശിവാനി പറഞ്ഞു.

രാവിലെ ഒൻപതുമണിക്ക് തുടങ്ങുന്ന ജോലി രാത്രി വീട്ടിലെത്തിയാലും തീരില്ലെന്ന് ജീവനക്കാർ പറയുന്നു. കുട്ടികളുടെ പരിപാലത്തിനുപുറമേ മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ, വൃദ്ധർ എന്നിവർക്കുള്ള പരിചരണ റിപ്പോർട്ട് തയാറാക്കണം, അവർക്ക് പോഷകാഹാരം വിതരണംചെയ്യണം എന്നിവയും അങ്കണവാടി ജീവനക്കാരുടെ കർത്തവ്യത്തിൽപ്പെടുന്നു. ഒപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സർവേകളും ജീവനക്കാരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നു. ഇതിനെല്ലാംകൂടി തുച്ഛമായ ശമ്പളം. പി.എഫ്, പെൻഷൻ തുടങ്ങിയ ഒരു ആനുകൂല്യങ്ങളും ഇല്ല. ഇത്തരത്തിൽ 35 വർഷം ജോലിചെയ്ത ജീവനക്കാരിയെ ശമ്പളവർധന ആവശ്യപ്പെട്ടതിനെത്തുടർന്ന് വാട്‌സപ്പിലൂടെയാണ് ജോലിയിൽനിന്നു നീക്കം ചെയ്തതായി അറിയിച്ചത്. മനുഷ്യത്വരഹിതമാണ് ആം ആദ്മി സർക്കാരിന്റെ നിലപാടെന്നും ജീവനക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻപോലും വകുപ്പ് മന്ത്രിയുൾപ്പടെയുള്ള സർക്കാർവൃത്തങ്ങൾ തയാറായില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു.

The Delhi Government dismisses about a thousand anganwadi employees

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   
 



LEAVE A REPLY

Security code:

COMMENTS

Be the first to comment