visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
ISO accreditation for Delhi Malayalee Association
ISO accreditation for Delhi Malayalee AssociationPhoto Credit : Siju Kuriyedam Sreekumar

ഡൽഹി മലയാളി അസോസിയേഷന് പൊൻതൂവലായി ഐഎസ്ഒ അംഗീകാരവും

By - P N Shaji / Siju Kuriyedam Sreekumar -- Sunday, May 08, 2022 , 12:51 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന് മറ്റൊരു പൊൻ തൂവലായി ഐഎസ്ഒയുടെ അംഗീകാരവും. മലയാളി സംഘടനകളിൽ ഐഎസ്ഒ അംഗീകാരം ലഭിക്കുന്ന ആദ്യ മലയാളി സംഘടനയാണ് ഡൽഹി മലയാളി അസോസിയേഷൻ എന്ന് സർട്ടിഫിക്കറ്റിനായി പിന്നിൽ പ്രവർത്തിച്ച ഡിഎംഎ വൈസ് പ്രസിഡൻ്റ് രഘുനാഥൻ നായർ കെ ജി പറഞ്ഞു. 

മത്സരങ്ങളില്ലാതെ, മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ചെയ്യുന്ന സേവനങ്ങളുടെ നിലവാരത്തിൻ്റെ അടിസ്ഥാനത്തിൽ നൽകിവരുന്നതാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ.2022 ഏപ്രിൽ 14-നു ആർകെ പുരം കേരളാ സ്കൂളിൽ നടന്ന ഡിഎംഎ ദിനാഘോഷ പരിപാടികളിൽ ISO 9001:2015 അംഗീകാരം ലഭിച്ച വിവരം പ്രഖ്യാപിച്ചിരുന്നു.

ഡൽഹി മലയാളി അസോസിയേഷൻ്റെ മുന്നോട്ടുള്ള എല്ലാ ഭാവി പ്രവർത്തനങ്ങളും ഐഎസ്ഒയുടെ നിലവാരത്തിന് അനുയോജ്യമായ രീതിയിലായിരിക്കുമെന്ന് അർഹതക്കുള്ള  അംഗീകരമായ ഐഎസ്ഒ സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങിക്കൊണ്ട് ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലനും ജനറൽ സെക്രട്ടറി ടോണി കെജെയും പറഞ്ഞു.

ISO accreditation for Delhi Malayalee Association

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment