visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA Seminar on A Journey into the Professional World of Commerce Graduates
DMA Seminar on A Journey into the Professional World of Commerce GraduatesPhoto Credit : Siju Kuriyedam Sreekumar

കൊമേഴ്‌സ് ബിരുദധാരികളെ കേന്ദ്രീകരിച്ച് അവരുടെ പ്രൊഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡി.എം.എ.യുടെ സെമിനാർ

By - P N Shaji / Siju Kuriyedam Sreekumar -- Friday, May 27, 2022 , 10:30 PM
ന്യൂ ഡൽഹി: കൊമേഴ്‌സ് ബിരുദധാരികളായ യുവജനങ്ങളുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് 'കൊമേഴ്‌സ് ബിരുദ ധാരികളെ കേന്ദ്രീകരിച്ച് അവരുടെ പ്രൊഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സെമിനാർ  സംഘടിപ്പിക്കുന്നു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ മെയ് 28 ശനിയാഴ്ച്ച വൈകുന്നേരം 6 മണിക്കാണ്  പരിപാടി. 

പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ സാമ്പത്തിക ഉപദേഷ്‌ടാവും പ്രാസംഗികനുമായ സിഎ ആനന്ദ് കുമാർ മുഖ്യാതിഥിയായി ക്ലാസുകൾ നയിക്കും. റിസൾട്ട്സ് ഓറിയന്റഡ് പ്രൊഫഷണൽ ഫിലിപ്പ് ലുക്ക് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയെക്കുറിച്ച്‌ കൂടുതൽ മനസിലാക്കാനും അവിടെ ജോലി ലഭിക്കാനുള്ള നൈപുണ്യത്തെയും പരിശീലനത്തെയും പ്രായോഗിക വൈദഗ്ധ്യങ്ങളെക്കുറിച്ചുമൊക്കെ ചർച്ചാ വിഷയമാകുന്ന പരിപാടി യുവജനങ്ങൾക്ക്‌ ഗുണകരമാകുമെന്ന് കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കെ.ജെ.യുമായി 7838891770, 828724795 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

DMA Seminar on A Journey into the Professional World of Commerce Graduates
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment