visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA Commerce Seminar
DMA Commerce SeminarPhoto Credit : P N Shaji

കൊമേഴ്‌സ് ബിരുദ ധാരികളുടെ പ്രൊഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡിഎംഎ സെമിനാർ സംഘടിപ്പിച്ചു

By - P N Shaji / Siju Kuriyedam Sreekumar -- Sunday, May 29, 2022 , 09:44 PM
ന്യൂ ഡൽഹി: 'കൊമേഴ്‌സ് ബിരുദ ധാരികളുടെ പ്രൊഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ കോൺഫറൻസ് ഹാളിലായിരു പരിപാടി. 

പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ സാമ്പത്തിക ഉപദേഷ്‌ടാവും പ്രാസംഗികനുമായ സിഎ ആനന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു. റിസൾട്ട്സ് ഓറിയന്റഡ് പ്രൊഫഷണൽ ഫിലിപ്പ് ലുക്ക് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. 

ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയെക്കുറിച്ച്‌ മനസിലാക്കാനും ആ രംഗത്തെ ജോലി സാധ്യതകളുമൊക്കെ ചർച്ചാ വിഷയമായ പരിപാടിയിൽ  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടികളും പങ്കെടുത്തു. 

ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കെജെ, ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, പ്രോഗ്രാം കൺവീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു. 

DMA organized the seminar on A Journey into the Professional World of Commerce Graduates

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment