visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Onam
OnamPhoto Credit : SMP

ഡൽഹി മലയാളി സംഘത്തിൻ്റെ "തിരുവോണ സന്ധ്യ" സെപ്റ്റംബർ 8 ന്

By - P N Shaji -- Thursday, August 18, 2022 , 03:18 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി സംഘത്തിൻ്റെ "തിരുവോണ സന്ധ്യ" സെപ്റ്റംബർ 8 വ്യാഴാഴ്ച വൈകിട്ട് 5 മണി മുതൽ ഗ്രേറ്റർ കൈലാഷ്-2 സാവിത്രി സിനിമക്ക് സമീപമുള്ള ബി സി പാൽ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും.
 
ഡൽഹി മലയാളി സംഘം (ഡിഎംഎസ്) പ്രസിഡന്റ് കെ സുന്ദരേശൻ അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.

വിശിഷ്ടാതിഥികളായി നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ പ്രതിനിധി ആനി രാജ, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് എൻ അശോകൻ, എംഎച്ച്ഇഎൽ മാനേജിംഗ് ഡയറക്ടർ രാജൻ സ്കറിയ, എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എംകെജി പിള്ള, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സികെ പ്രിൻസ്, ശ്രീനാരായണ കേന്ദ്ര, ഡൽഹി വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡൻറ് സി കേശവൻ കുട്ടി, കാൽകാജി എൻഎസ്എസ് കരയോഗം ചെയർമാൻ മുരളീധരൻ പിള്ള എന്നിവരും പങ്കെടുക്കും.

ചടങ്ങിൽ സാമൂഹ്യക്ഷേമം, ആതുര ശുശ്രൂഷ, ആരോഗ്യ സേവന മേഖലകളിലെ പ്രവർത്തകരെ വിശിഷ്ട സേവാ പുരസ്കാരങ്ങൾ നൽകി ആദരിക്കും. 

കലാശ്രീ കലാമണ്ഡലം രാധാ മാരാരും സംഘവും അവതരിപ്പിക്കുന്ന കഥകളി, ഭരത നാട്യം, നിഷാ പ്രദീഷും സംഘവും അവതരിപ്പിക്കുന്ന നാടോടി നൃത്തം, എൻഎസ്എസ് കരയോഗം കാൽകാജിയുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ, ജോജോ കുഴിക്കാട്ടിൽ, മനോജ് ജോർജ്ജ്, നന്ദൻ, സുജയ് പാലാ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ തിരുവോണ സന്ധ്യക്ക് മിഴിവേകും. തുടർന്ന് ഓണ വിരുന്നും ഉണ്ടാകുമെന്ന് ഡിഎംഎസ് സെക്രട്ടറി വിഎസ് സുരേഷ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 7503667247, 9818469215
എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

"Thiruvona Sandhya" by Delhi Malayali Sangh on 8th September

 



LEAVE A REPLY

Security code:

COMMENTS

Be the first to comment