visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Drugs And Alcohol

Home / News/ Drugs And Alcohol
Drug case kanjavu case two person arrested perumbavoor
Drug case kanjavu case two person arrested perumbavoor

പാർസലായി കൊറിയറില്‍ വന്ന 31 കിലോ കഞ്ചാവ് വാങ്ങാനെത്തിയ മുഹമ്മദ് മുനീര്‍ നെയും അര്‍ഷാദ് നെയും പോലീസ് വളഞ്ഞുപിടിച്ചു

By - Siju Kuriyedam Sreekumar -- Tuesday, October 12, 2021 , 03:53 PM


പെരുമ്പാവൂര്‍: പോലീസിന്റെ ബുദ്ധിപരമായ പ്രവർത്തിയിലൂടെ പെരുമ്പാവൂര്‍ കുന്നുവഴിയില്‍ നിന്ന് വന്‍ കഞ്ചാവ് പിടിച്ചെടുത്തു  . കൊറിയറില്‍ പാഴ്‌സലായെത്തിയ 31 കിലോഗ്രാം കഞ്ചാവാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കോതമംഗലം തെങ്ങളം കാരോട്ടു പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ (27), മാറമ്പിള്ളി എം.ഇ.എസ് കോളേജ് റോഡില്‍ പത്തനായത്ത് വീട്ടില്‍ അര്‍ഷാദ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. 

പാഴ്‌സല്‍ വാങ്ങാനെത്തിയപ്പോള്‍ കാത്തുനിന്ന പോലീസ് സംഘമാണ് ഇവരെ വളഞ്ഞ് പിടികൂടിയത്. ആന്ധ്രപ്രദേശില്‍ നിന്നുമാണ് പാഴ്‌സല്‍ എത്തിയിട്ടുളളത്. മൂന്ന് വലിയ പാഴ്‌സലുകളിലായാണ് കഞ്ചാവ് എത്തിയത്. ഓരോ പാഴ്‌സലിനകത്തും ചെറിയ കവറുകളിലായാണ് കഞ്ചാവ് പാക്ക് ചെയ്തിരിക്കുന്നത്. എസ്.പി കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണം നടത്തുകയായിരുന്നു. നേരത്തേ അങ്കമാലിയില്‍ നിന്ന് 105 കിലോഗ്രാമും ആവോലിയിലെ വാടക വീട്ടില്‍ നിന്ന് 35 കിലോഗ്രാമും കഞ്ചാവ് റൂറല്‍ പോലിസ് പിടികൂടിയിരുന്നു. ഈ കഞ്ചാവും ആന്ധ്രയില്‍ നിന്നും കൊണ്ടുവന്നതാണ്. ഈ കേസിന്റെ അന്വേഷണം നടന്നുവരികയാണ്. 

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയ മാത്യു, ഡിസ്ട്രിക്റ്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍, പെരുമ്പാവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രാജു എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവര്‍ക്ക് ഇതിനു മുമ്പും ഇതുപോല കൊറിയര്‍ വന്നിട്ടുണ്ടോയെന്ന കാര്യവും പാഴ്‌സല്‍ അയച്ചതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കുമെന്ന് എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment