visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fact Check

Home / News/ Fact Check
Viral Message
Viral MessagePhoto Credit : Siju Kuriyedam Sreekumar

കോവിഡ് ബാധിക്കാത്തവർക്ക് സർക്കാർ 2000 രൂപ പാരിതോഷികമായി നൽകുന്നു സത്യാവസ്ഥ അറിയാം - Fact Check

By - Siju Kuriyedam Sreekumar -- Monday, January 10, 2022 , 11:40 PM

തൃശ്ശൂരിൽ നിന്ന് വിക്രമൻ എന്നൊരു വ്യക്തി ഞങ്ങളുടെ വാട്സാപ്പ് നമ്പറിൽ ഒരു മെസ്സേജ് ഫോർവേഡ് ചെയ്തു അതിന്റെ സത്യാവസ്ഥ അന്ന്വേഷിക്കാൻ പറഞ്ഞ പ്രകാരം ഞങ്ങളുടെ കണ്ടെത്തലുകൾ .

ഞങ്ങൾക്ക് കിട്ടിയ മെസ്സേജിൽ പറയുന്നത്  " കോവിഡ് ബാധിക്കാത്തവർക്ക് സർക്കാർ 2000 രൂപ പാരിതോഷികമായി നൽകുന്നു നിങ്ങളുടെ പേര് ഉണ്ടോ എന്നറിയാൻ ലിങ്കിൽ കയറി ആധാർ നമ്പർ ഉപയോഗിച്ച് ചെക്ക് ചെയ്യാം  https://telegra.ph/file/50513f1f0657c268eca6a.jpg "   . എന്താണ് വാസ്തവമെന്ന് പരിശോധിക്കാം.

മെസ്സേജിൽ ഇന്ത്യയിലെ   ഏത് സർക്കാരാണ് ഇത്തരമൊരു തുക  നൽകുന്നതെന്ന് പറഞ്ഞിട്ടില്ല. കൂടാതെ, തന്നിരിക്കുന്ന ലിങ്ക് ഒരു ടെലിഗ്രാഫ് ഫയലിന്റേതാണ്.ഒരു  മെസ്സേജിങ് ആപ്പ് ഗ്രൂപ്പായ ടെലിഗ്രാമിന്റെ ഒരു പബ്ലിഷിംഗ് ടൂളാണ് ടെലിഗ്രാഫ്. ഇതുപയോഗിച്ച ആർട്ടിക്കിളുകൾ ഉപഭോക്താവിന് പബ്ലിഷ് ചെയ്യാനാകും. ഈ ലിങ്ക് സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയുമാവാം. യു.ആർ.എൽ. പരിശോധിച്ചപ്പോൾ അത് ഒരു ജെ.പി.ജി. ഫയൽ ആണെന്ന് മനസ്സിലായി. 

ലിങ്ക് സന്ദർശിച്ചാൽ നമുക്ക് ലഭിക്കുന്നത് ഒരു ട്രോൾ ചിത്രമാണ്. 'എന്തൊരു നടക്കാത്ത സ്വപ്നം' എന്ന വാചകമുള്ള ട്രോൾ ആണ് നൽകിയിരിക്കുന്നത്. സത്യത്തിൽ തമാശയെന്നോണം ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു സന്ദേശം (പ്രാങ്ക്)  മാത്രമാണിത്. 
 
നിരവധി പേരാണ് ഇത് സത്യമായിരിക്കാമെന്ന് വിശ്വസിച്ച്  തുറന്നു പോലും നോക്കാതെ വാട്‌സാപ്പ് വഴി സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തത്.  ഞങ്ങൾ അന്വേഷിച്ചതനുസരിച്ചു ഇന്ത്യയിലെ ഒരു സർക്കാരും  കോവിഡ് ബാധിക്കാത്തവർക്ക് പാരിതോഷികം നൽകാനായി ഇതുവരെ തീരുമാനം എടുത്തതായി റിപ്പോർട്ടുകളില്ല.

കോവിഡ് ബാധിക്കാത്തവർക്ക് സർക്കാർ 2000 രൂപ പാരിതോഷികം നൽകുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം. പ്രചരിക്കുന്ന ലിങ്ക് ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രാങ്കാണ്.


Viral Image
Viral ImagePhoto Credit : Siju Kuriyedam Sreekumar



Fact Check result  , Is the government giving Rs 2,000 for those who are not affected by Covid?



LEAVE A REPLY

Security code:

COMMENTS

Siju Kuriyedath Sreekumar
Updated: Tuesday, 11 Jan, 2022
Thanks
Siju Twitter
Updated: Tuesday, 11 Jan, 2022
Great