visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Fraud And Scam

Home / News/ Fraud And Scam
V N Vasavan
V N Vasavan

49 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി മന്ത്രി വാസവൻ നിയമസഭയിൽ, കരുവന്നൂരില്‍ 2019 ൽ തന്നെ പരാതി കിട്ടിയിരുന്നു

By - Siju Kuriyedam Sreekumar -- Saturday, October 09, 2021 , 07:51 PM


തിരുവനന്തപുരം: സംസ്ഥാനത്ത് 49 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്നും കരുവന്നൂർ സഹകരണ ബാങ്കിൽ  ക്രമക്കേട് ഉണ്ട് എന്ന് 2019 ൽ പരാതി കിട്ടിയെന്നും  സഹകരണമന്ത്രി വി.എന്‍.വാസവന്‍ നിയമസഭയിൽ അറിയിച്ചു. 2019 ൽ തന്നെ പരാതി കിട്ടിയിട്ടും സർക്കാർ നോക്കുകുത്തിയായി നിന്ന് കരുവന്നൂരില്‍  കൂടുതൽ തട്ടിപ്പിന് സാഹചര്യം ഉണ്ടാക്കി എന്നും ആരോപണ ഉള്ള സാഹചര്യത്തിൽ മന്ത്രിയുടെ രേഖാമൂലം ഉള്ള മറുപടി ആരോപണത്തെ ശരിവെക്കുന്നു .  രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 49 സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നും 68 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നു. കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് 2019ല്‍ മുന്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നെന്നും മറുപടിയിൽ വ്യക്തമാക്കി.

     സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് ഭരണസമിതി, ബാങ്ക് നിയമവും ചട്ടവും കാറ്റില്‍പറത്തി വായ്പകള്‍ നൽകിയെന്ന കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ വിവാദം അടങ്ങുന്നതിന് മുന്‍പാണ് സംസ്ഥാനത്തെ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് സഹകരണ മന്ത്രി തന്നെ നിയമസഭയെ അറിയിച്ചത്.

കരുവന്നൂര്‍ ബാങ്കിനു പുറമേ ചിറയിന്‍കീഴ്, നെടുമങ്ങാട്, പള്ളിച്ചല്‍, ഭരണങ്ങാനം, ഈരാറ്റുപേട്ട ഉള്‍പ്പെടെ 49 ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. 68 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. സഹകരണ സംഘങ്ങളിലെ ഓഡിറ്റ് മെച്ചമാക്കുന്നതിന് ഓഡിറ്റ് മോണിറ്ററിങ് സിസ്റ്റം രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി പി.കെ ബഷീര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ക്ക് നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.



LEAVE A REPLY

Security code:

COMMENTS

Be the first to comment