visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Fraud And Scam

Home / News/ Fraud And Scam
Big Scam in cpm family support fund

തിരഞ്ഞെടുപ്പു ഫണ്ടിലെ തിരിമറി അന്വേഷിക്കുന്നതിനിടെ പുതിയ വിവാദത്തിൽ കുടുങ്ങി പാർട്ടി ; സിപിഎം രക്തസാക്ഷി ഫണ്ടിൽ വൻ തട്ടിപ്പ്; പിരിച്ചെടുത്ത പണം സ്ഥിരനിക്ഷേപമാക്കിയത് രണ്ട് നേതാക്കളുടെ പേരിൽ

By - Siju Kuriyedam Sreekumar -- Wednesday, May 04, 2022 , 08:55 AM
കണ്ണൂർ : കണ്ണൂരിൽ സിപിഎം രക്തസാക്ഷി ഫണ്ടിൽ വൻ തട്ടിപ്പ്. സിപിഎം പയ്യന്നൂർ ഏരിയയിൽ രക്തസാക്ഷി കുടുംബ സഹായ ഫണ്ടിലാണ് തിരിമറി നടന്നത്. കടം വീട്ടാനും വീട് വെക്കാനുമായി പിരിച്ചെടുത്ത പയ്യന്നൂർ ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് 42 ലക്ഷം രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.

നേരത്തെ ഇവിടെ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉയർന്നിരുന്നു. 60 ലക്ഷം രൂപയുടെ തിരിമറി അന്വേഷിക്കുന്നതിനിടെയാണ് പാർട്ടി നിയോഗിച്ച കമ്മിഷൻ ധനരാജ് രക്തസാക്ഷി ഫണ്ടിലെ വെട്ടിപ്പും കണ്ടെത്തിയത്. ബിജെപി–ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ധനരാജിന്റെ കടങ്ങൾ വീട്ടാനും വീട് നിർമിച്ചു നൽകാനുമാണു രക്തസാക്ഷി ഫണ്ട് സമാഹരണം നടത്തിയത്.

ധനരാജിന് പ്രദേശത്തുണ്ടായിരുന്ന ജനപ്രീതിയെ തുടർന്ന് ഒരു കോടിയോളം രൂപ സഹായഫണ്ടിലേക്ക് സമാഹരിച്ചതായാണു വിവരം. ഇതിൽ 25 ലക്ഷത്തിലധികം രൂപ വീട് നിർമാണത്തിന് ചെലവായി. ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതവും അമ്മയുടെ പേരിൽ 3 ലക്ഷം രൂപയും (ആകെ 18 ലക്ഷം രൂപ) സ്ഥിര നിക്ഷേപവും നടത്തി. ഇതിന് ശേഷമുള്ള 42 ലക്ഷം രൂപ പയ്യന്നൂരിലെ രണ്ടു നേതാക്കളുടെ ജോയിന്റ് അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കുകയായിരുന്നു. പാർട്ടി ഭാരവാഹികളെന്ന നിലയിലല്ലാതെ, സ്വകാര്യ ജോയിന്റ് അക്കൗണ്ട് ആയിരുന്നു ഇത്.

ധനരാജിന് ഉണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത പോലും രക്തസാക്ഷി ഫണ്ടിൽ നിന്നു വീട്ടാതെയാണ് ഈ പണം നേതാക്കളുടെ അക്കൗണ്ടിൽ സ്ഥിര നിക്ഷേപമാക്കിയത്. പാർട്ടി അംഗങ്ങൾക്ക് എതിരായ കേസുകൾ നടത്താൻ ഈ പണം വിനിയോഗിക്കുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം.

അതേസമയം തിരഞ്ഞടുപ്പ് ഫണ്ടിൽ 2 രസീത് ബുക്കുകളിലായി 60 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതിന്റെ വിവരങ്ങളും ഏരിയ കമ്മിറ്റിക്കു ലഭിച്ചതായാണ് ലഭിക്കുന്ന വിവരം. 2016 ജൂലൈ 11നാണ് പയ്യന്നൂരിലെ സിപിഎം പ്രവർത്തകനായ സി.വി.ധനരാജ് കൊല്ലപ്പെട്ടത്.

Big Scam in cpm family support fund

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment