visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Jayadeep Sebastian KSRTC Driver
Jayadeep Sebastian KSRTC DriverPhoto Credit : Siju Kuriyedam Sreekumar

യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന് സസ്പെൻഷൻ’, തബല കൊട്ടി, പോസ്റ്റുകളിട്ട് ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ

By - Siju Kuriyedam Sreekumar -- Sunday, October 17, 2021 , 09:01 PM

  ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിൽ വച്ചാണ് വെള്ളക്കെട്ടിൽപ്പെട്ടത്. പള്ളിയുടെ മുൻവശത്തെത്തിയപ്പോൾ പെട്ടെന്ന് വെള്ളം ഇരച്ച് കയറിയെന്നും ഉടനെ ബസ് വലത്തേക്ക് തിരിച്ച് പള്ളിമതിലിനോട് ചേർത്ത് നിർത്തിയെന്നുമായിരുന്നു ഡ്രൈവർ നൽകിയ വിശദീകരണം. 
     ജയദീപിനു പറയാനുള്ളത് കേൾക്കാതെ, നടപടി പെട്ടെനെടുത്തു എന്ന് കാണിച്ചു ആളുകളുടെ മുൻപിൽ ആളാകാൻ    മന്ത്രി എടുത്ത ഏകപക്ഷിയമായ തീരുമാനത്തെ എതിർത്ത് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിനു താഴെ  വ്യാപകമായി പ്രതിഷേധം രേഖപെടുത്തിട്ടുണ്ട്  . ശക്തമായ മഴയെ തുടർന്ന് കാണാൻ പറ്റാത്ത സാഹചര്യത്തിൽ റോഡിൽ ഉള്ള വെള്ളക്കെട്ടിന്റെ ആഴം മനസിലാക്കാൻ പറ്റാത്തതിനാലാണ് ഡ്രൈവർ വണ്ടി മുന്പോട്ടെടുത്തത് എന്ന് യാത്രക്കാർ തന്നെ പറയുന്നുണ്ട് . എത്രയും വേഗം യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക്  എത്തിക്കുക എന്ന് മാത്രമാണ് ഡ്രൈവർ വിചാരിച്ചിരുന്നുള്ളു എന്ന് യാത്രക്കാരിൽ പലരും അഭിപ്രായപ്പെട്ടു.  അതിനാൽ മന്ത്രി ആന്റണി രാജു എടുത്ത ഏകപക്ഷിയമായ തീരുമാനും ശരിയായില്ല എന്നാണ് ഒട്ടുമിക്ക ആളുകളും രേഖപ്പെടുത്തിയിരിക്കുന്നത് 

 യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്പെൻഡ് ചെയ്തതെന്ന വാദവുമായി പൂഞ്ഞാറിലെ വെള്ളക്കെട്ടിൽ മുങ്ങിയ ബസിന്റെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. തബല കൊട്ടുന്ന വിഡിയോ പങ്കുവച്ചാണ് ജയദീപ് സസ്പെൻഷനോട് പ്രതികരിച്ചത്. 'യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിന്‌ സസ്പെൻഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാൻ തബല എടുത്ത് പെരുക്കിയപ്പോൾ' എന്ന ശീർഷകത്തോടെയാണ് ജയദീപ് വിഡിയോ പങ്കുവച്ചത്. സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവച്ചും ജയദീപ് കുറിപ്പിട്ടിട്ടുണ്ട്. 

കുറിപ്പിങ്ങനെ: സൂപ്പർ ഹിറ്റായ വാർത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്കൂൾ ബസോ  ഓട്ടോറിക്ഷയോ ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ൽ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.

ഇതിനു പുറമേ, കെഎസ്ആർടിസി ബസ് ഡ്രൈവറായ ശേഷമുണ്ടായ നിരവധി അനുഭവങ്ങളുടെ ഫോട്ടാകളും വിഡിയോകളും ചേർത്ത് നിരവധി രസകരമായ കുറിപ്പുകളും ജയദീപ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

     ഉരുൾപൊട്ടി വെള്ളം വന്ന് വണ്ടി നിന്നുപോയതാണെന്നും കെട്ടി വലിച്ച് ഡിപ്പോയിൽ എത്തിക്കുകയായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. ഒരാൾപ്പൊക്കമുണ്ടായിരുന്ന വെള്ളക്കെട്ടിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്യുന്നതെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. 

 
FROM Facebook POST   പെട്ടെന്ന്  വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക .ഞാൻ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാൻ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാൻ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എൻ്റെ ലക്ഷ്യം. യാത്രക്കാർ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാൻ എൻ്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കിൽ യാത്രക്കാർ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക.



LEAVE A REPLY

Security code:

COMMENTS

Be the first to comment