visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sholayar Dam and Sholayar Dam Shutter Opens
Sholayar Dam and Sholayar Dam Shutter OpensPhoto Credit : Siju Kuriyedam Sreekumar

ഷോളയാർ ഡാം തുറന്നു; വൈകിട്ട് വെള്ളം ചാലക്കുടിയിലെത്തും ,ജാഗ്രത നിർദേശം

By - Siju Kuriyedam Sreekumar -- Monday, October 18, 2021 , 04:04 PM


ഷോളയാർ ഡാം തുറന്നു. നാലു മണിയോടെ വെള്ളം ചാലക്കുടിയിലെത്തുമെന്നു പ്രതീക്ഷിക്കുന്നു. തീരത്ത് ജാഗ്രത മുന്നറിയിപ്പ്. ലോവർ ഷോളയാർ ഡാമിലെ കൂടുതൽ ഷട്ടറുകൾ തൽക്കാലം തുറക്കില്ല. ഒരു ഷട്ടർ  5 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. 

വൃഷ്ടി പ്രദേശത്തു രാവിലെ മഴ കുറഞ്ഞതാണു കാരണം. അപ്പർ ഷോളയാറിൽ പരമാവധി വാട്ടർ ലെവൽ എത്താൻ 5 അടി കൂടി വെള്ളം വേണം. തൽക്കാലം ഡാം തുറക്കില്ലെന്നു തമിഴ്നാട് അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടരുമെങ്കിലും ചാലക്കുടി പുഴയിൽ തൽക്കാലം വലിയ തോതിൽ വെള്ളം ഉയരില്ല. കൂടുതൽ ഷട്ടറുകൾ തുറക്കുന്ന കാര്യം അതാതു സമയത്തെ ഒഴുക്കു നോക്കി തീരുമാനിക്കും. 


അതേസമയം, പറമ്പിക്കുളത്തുനിന്നു കൂടുതൽ വെള്ളം തുറന്നതിനാൽ ചാലക്കുടി പുഴയിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നു കലക്ടർ മുന്നറിയിപ്പു നൽകി. മേലൂർ,പരിയാരം,കറുകുറ്റി,അന്നമനട, പൊയ്യ , കുഴൂർ ഭാഗത്ത് പുഴയോരത്തുളളവർക്കാണു ജാഗ്രത നിർദേശം. ഷോളയാർ രാവിലെ കാര്യമായി തുറന്നിരുന്നില്ല. ഇതിനു ശേഷമാണു പറമ്പിക്കുളത്തുനിന്നുള്ള വെള്ളം കൂട്ടിയത്. പൊരിങ്ങൽകുത്ത് ഡാമിലേക്കാണ് ഈ വെള്ളമെത്തുക. തുടർന്നു ചാലക്കുടി പുഴയിലും ജലനിരപ്പുയരും.



LEAVE A REPLY

Security code:

COMMENTS

Be the first to comment