visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Cheruthoni dam ( spillways of Idukki Dam )   and  Idukki Archdam
Cheruthoni dam ( spillways of Idukki Dam ) and Idukki ArchdamPhoto Credit : Siju Kuriyedam Sreekumar

ഇടുക്കി അണക്കെട്ട് നാളെ രാവിലെ 11 ന് തുറക്കും; സമീപവാസികൾക്ക് ജാഗ്രതാ നിർദേശം

By - Siju Kuriyedam Sreekumar -- Monday, October 18, 2021 , 05:50 PM

ഇടുക്കി- തൊടുപുഴ∙ ഇടുക്കി ഡാം നാളെ തുറക്കും.  തിങ്കളാഴ്ച  വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തുറക്കും. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. 

വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെയാണ് അണക്കെട്ട് തുറക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായത്. അണക്കെട്ട് തുറക്കുന്നതിനാല്‍ ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അണക്കെട്ട് സ്ഥിതിചെയ്യുന്ന മേഖലയിലേക്ക് രാത്രിയാത്ര നിരോധിച്ചു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 64 കുടുംബങ്ങളെ പ്രദേശത്ത് നിന്നു മാറ്റിപാര്‍പ്പിക്കും.  നാളെ രാവിലെയോടെ അണക്കെട്ടിലെ ജലനിരപ്പ് 2398.86 അടിയില്‍ എത്തിയേക്കുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. 

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ കൂടിയാണ് ഉടന്‍തന്നെ അണക്കെട്ട് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment