visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Idamalayar Dam after opening two shutter
Idamalayar Dam after opening two shutterPhoto Credit : Siju Kuriyedam Sreekumar

പമ്പ, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നസാഹചര്യത്തിൽ പമ്പയുടെയും പെരിയാറിന്റെയും തീരത്ത് അതീവജാഗ്രത

By - Siju Kuriyedam Sreekumar -- Tuesday, October 19, 2021 , 10:24 AM


പത്തനംതിട്ട - ഇടുക്കി  : ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്പ, ഇടമലയാർ ഡാമുകളുടെ രണ്ടു ഷട്ടറുകൾ തുറന്നു. . പമ്പാ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ അരലക്ഷം ലിറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറന്തള്ളുന്നത്. ഇതോടെ പമ്പാ നദിയിലേക്ക് അധികജലം ഒഴുകിയെത്തിത്തുടങ്ങി. പമ്പാനദിയില്‍ പത്ത് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ആറുമണിക്ക് തുറന്നുവിട്ട ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളം എട്ടുമണിയോടെ ഭൂതത്താന്‍കെട്ടിലെത്തും. ഉച്ചയ്ക്ക് 12 മണിയോടെ വെള്ളം കാലടി-ആലുവ ഭാഗത്തെത്തും. പെരിയാറിന്റെ തീരത്ത് അതീവജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്നാണ് വിലയിരുത്തല്‍.

രാവിലെ 11 മണിയോടെയാണ് ഇടുക്കി അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ രണ്ട്  ഷട്ടറുകൾ ഇന്നു രാവിലെ 11ന് തുറക്കും. 50 സെന്റിമീറ്ററാകും തുറക്കുക. . താഴെ പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. ഇടുക്കിയും ഇടമലയാറും ഒരുമിച്ചുതുറക്കേണ്ട സാഹചര്യം മുന്‍നിര്‍ത്തി ഭൂതത്താന്‍കെട്ട് ഡാമില്‍ ജലനിരപ്പ് 27.5 മീറ്ററില്‍ ക്രമീകരിച്ചിരിക്കുകയാണ്. ഇടുക്കിയിലെ വെള്ളം വൈകിട്ട് നാലുമണിയോടെ ആലുവ, കാലടി മേഖലയിലെത്തും. 


അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച് ഡാമുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണെന്നും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതിജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

  അതെ സമയം 2018  വെള്ളപ്പൊക്കത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട്  നെതര്ലാന്ഡില് പോയി പഠിച്ച ഡച്ചു മാത്രകയായ റൂം ഫോര്‍ റിവര്‍ പദ്ധതി ഇനിയും നടപ്പാക്കാത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്  . റൂം ഫോര്‍ റിവര്‍ പദ്ധതിയിലൂടെ  നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ വളരെ സഹായകമാകും എന്ന് പറയപ്പെടുന്നു . അതിനായി ലക്ഷങ്ങൾ മുടക്കി യാത്രനടത്തിയതും വിലയിരുത്താൻ ഒരു കമ്മിറ്റിയേ നോയോഗിച്ചതും അല്ലാതെ ഒന്നും തന്നെ നടന്നില്ല എന്നതാണ് വാസ്തവം  .2018-ലെ പ്രളയത്തിനുശേഷം നെതര്‍ലന്‍ഡ്സില്‍പ്പോയി പദ്ധതി കണ്ടുപഠിച്ച മുഖ്യമന്ത്രി പിണറായി വിജയനാണ് അതേ മാതൃക കേരളത്തിലും നടപ്പാക്കാന്‍ തീരുമാനിച്ചത്. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഉദ്ദേശിക്കുന്നത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന് കാരണമായത്. 

ആദ്യം നാല് കണ്‍സള്‍ട്ടന്‍സികളാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പിന്നീട് രണ്ടുകമ്പനികള്‍ കൂടി ഉള്‍പ്പെട്ടു. യോഗ്യതയില്‍ പുറത്തായ ഈ രണ്ടുകമ്പനികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ദുരൂഹത ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനവേളയില്‍ സഹായിച്ച ഈ കമ്പനികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ജലവിഭവ വകുപ്പ് മേധാവിയായിരുന്ന വിശ്വാസ് മേത്ത രേഖപ്പെടുത്തിയതും വിവാദമായി. ഇതോടെ കണ്‍സള്‍ട്ടന്‍സി തിരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചു. 2021 മാര്‍ച്ചിലാണ് ചെന്നൈ ഐ.ഐ.ടി.ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ഉള്‍പ്പടെ അഞ്ചുകോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്. ഡിസംബറോടെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും. കേരള പുനര്‍നിര്‍മാണപദ്ധതിയുടെ ഭാഗമായി കുട്ടനാട്ടില്‍ പദ്ധതി നടപ്പാക്കാന്‍ 2019-ല്‍ ആസൂത്രണ ബോര്‍ഡ് നിര്‍ദേശിച്ചു. പക്ഷെ പതുവുപോലെ ഇതുവരെ ഒന്നും നടന്നില്ല എന്നതാണ് വാസ്തവം . എല്ലാ കാര്യത്തിലും കൊട്ടിഘോഷിക്കലും അതിനായി നികുതിദായകരുടെ കോടികൾ ചിലവാക്കുന്നതും അല്ലാതെ ഒന്നും നടക്കാറില്ല എന്ന ആക്ഷേപം ഉയർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 2021  പ്രളയസമാനമായ സാഹചര്യം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment