visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Anupama ,  Adv T. Geenakumari
Anupama , Adv T. GeenakumariPhoto Credit : Photo From Social Media

ഭർത്താവിൽനിന്നും അകറ്റാൻ ശ്രമിച്ചു, കുഞ്ഞിനെ ഒഴിവാക്കാൻ പ്രേരിപ്പിച്ചു, സിപിഎം നേതാവിനെതിരെ ഗുരുതര ആരോപണവുമായി അനുപമ

By - Siju Kuriyedam Sreekumar -- Monday, October 25, 2021 , 11:54 AM

തിരുവനന്തപുരം∙ പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസില്‍ തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിലെ അഡീഷനല്‍ പബ്ളിക് പ്രോസിക്യൂട്ടറും സ്ത്രീപക്ഷ പ്രവര്‍ത്തകയുമായ അഡ്വ. ടി.ഗീനാകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ അനുപമ. തന്നെയും പങ്കാളി അജിത്തിനെയും തെറ്റിദ്ധരിപ്പിച്ച് അകറ്റാന്‍ ഗീനാകുമാരി ശ്രമിക്കുകയും കുഞ്ഞിനെ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് വെളിപ്പെടുത്തല്‍.

സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനെ സിപിഎം നേതാവു കൂടിയായ ഗീനാകുമാരി തെറ്റിദ്ധരിപ്പിച്ചെന്നും അനുപമ പറഞ്ഞു. എന്നാൽ ആരോപണം വാസ്തവവിരുദ്ധമാണെന്നും അനുപമയോടു സംസാരിച്ചിട്ടില്ലെന്നുമാണ് ഗീനാകുമാരിയുെട നിലപാട്.

കുഞ്ഞിനെ നഷ്ടപ്പെട്ട കേസില്‍, സിപിഎം സ്ത്രീപക്ഷവേദികളിലെ സ്ഥിരം സാന്നിധ്യമായ ഗീനാകുമാരിയുടെ പങ്ക് വെളിപ്പെടുത്തുകയാണ് അമ്മ അനുപമ. തന്നെയും അജിത്തിനെയും പരസ്പരം തെറ്റിദ്ധരിപ്പിക്കാന്‍ നീക്കം നടത്തി. കുട്ടിയെ വളര്‍ത്താന്‍ നിയമം അനുവദിക്കില്ലെന്നാണ് അഭിഭാഷക കൂടിയായ ഗീനാകുമാരി ഉപദേശിച്ചത്. അജിത്തിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ പരാതി അന്വേഷിക്കാന്‍ വൃന്ദ കാരാട്ട് വിളിച്ചപ്പോള്‍ കുഞ്ഞിനെ ഗര്‍ഭച്ഛിദ്രത്തിലൂടെ നഷ്ടപ്പെട്ടതായി വൃന്ദയെ തെറ്റിദ്ധരിപ്പിച്ചു. വൃന്ദാ കാരാട്ട് തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും അനുപമ വെളിപ്പെടുത്തുന്നു.


എന്നാല്‍ അനുപമയോടു സംസാരിച്ചിട്ടില്ലെന്നാണ് ഗീനാകുമാരിയുടെ വാദം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അജിത്ത് വന്നുകണ്ടിരുന്നു. സംസാരരീതി സഭ്യതയ്ക്ക് നിരക്കാത്തതിനാല്‍ മടങ്ങിപ്പോകാന്‍ നിര്‍ദേശിച്ചു. വൃന്ദാ കാരാട്ടിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണത്തെപ്പറ്റി അവരോടു തന്നെ ചോദിക്കാവുന്നതാണെന്നും ഗീനാകുമാരി പറഞ്ഞു.



LEAVE A REPLY

Security code:

COMMENTS

Be the first to comment