visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
metal quarry In Kerala
metal quarry In KeralaPhoto Credit : Siju Kuriyedam Sreekumar

ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം - ശ്രീരാഘവപുരം സഭായോഗം

By - Siju Kuriyedam Sreekumar -- Tuesday, October 26, 2021 , 05:55 PM


പശ്ചിമഘട്ട മലയോരമേഖലയിൽ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നിയമമാക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശ്രീരാഘവപുരം സഭായോഗം ഭരണസമിതി ആവശ്യപ്പെട്ടു.

യുനെസ്കോ അതീവജാഗ്രത വേണ്ട ആവാസവ്യവസ്ഥയായി അടയാളപ്പെടുത്തിയ മേഖലയാണ് പശ്ചിമഘട്ടം. കാലാവസ്ഥാവ്യതിയാനത്തെ തടുക്കുന്നതിൽ സുപ്രധാനപങ്കാണ് ഈ മലനിരകൾക്കുള്ളത്. പശ്ചിമഘട്ടത്തിൻ്റെ അതിവേഗത്തിലുള്ള തകർച്ച തടയുവാനുള്ള ഒരേയൊരു വഴി ഗാഡ്ഗിൽ റിപ്പോർട്ട് നിയമമാക്കുക എന്നത് മാത്രമാണ്. ഓരോ പഞ്ചായത്തിനും ആ പഞ്ചായത്തിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇടപെടാനും തീരുമാനമെടുക്കാനും അവകാശം നൽകുന്ന സുതാര്യവും ജനാധിപത്യപരവുമായ നിയമമാണ് മാധവ് ഗാഡ്ഗിൽ നിർദ്ദേശിച്ചത്. ഇത് ആദിവാസികൾക്കും കർഷകർക്കും അനുകൂലമാണ്. എന്നാൽ വൻകിട ക്വാറിവ്യവസായികളും തോട്ടങ്ങൾ കയ്യാളുന്ന മതശക്തികളും രാഷ്ട്രീയകക്ഷികളും ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറിച്ച് സാധാരണക്കാർക്കിടയിൽ അടിസ്ഥാനരഹിതമായ തെറ്റിദ്ധാരണ വ്യാപകമായി ഉണ്ടാക്കി. സ്വാധീനവും ശേഷിയുമുള്ള സ്ഥാപിത താല്പര്യക്കാരെഭയന്ന് ഈ റിപ്പോർട്ട് നടപ്പാക്കാതെ സാധുക്കളുടെ ജീവൻ വച്ച് പന്താടുകയാണ് മാറി മാറി വരുന്ന ഗവൺമെൻ്റുകൾ ചെയ്യുന്നത്. ഈ നയം അടിയന്തരമായി തിരുത്തണമെന്നാണ് സഭായോഗം ആവശ്യപ്പെടുന്നത്. മുൻവർഷങ്ങളിലും സഭായോഗം ഉൾപ്പെടെയുള്ള സംഘടനകളും പ്രകൃതിസ്നേഹികളും ബഹുജനങ്ങളും ഈ ആവശ്യം ശക്തമായി ഉന്നയിച്ചുവെങ്കിലും അധികാരികൾ ചെവിക്കൊണ്ടിട്ടില്ല. ഇതിൻ്റെ തിക്ത ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

പ്രസ്തുത കാര്യങ്ങൾ ചർച്ച ചെയ്യാനായി ചേർന്ന ഭരണ സമിതി യോഗത്തിൽ സഭാ യോഗം സെക്രട്ടറി KP ഹരി നമ്പൂതിരി, കേശവ തീരം MD വെദിരമന വിഷ്ണു നമ്പൂതിരി, VJP നാരായണൻ നമ്പൂതിരി, എ. വി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഡോ. ഇ.എൻ ഈശ്വരൻ എന്നിവർ സംസാരിച്ചു.



LEAVE A REPLY

Security code:

COMMENTS

Be the first to comment