visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mullaperiyar Dam Spillway
Mullaperiyar Dam SpillwayPhoto Credit : Siju Kuriyedam Sreekumar

മുല്ലപെരിയാർ ഡാമിലെ ഒരു ഷട്ടർ കൂടി തുറന്നു സെക്കൻഡിൽ 291 ഘനയടി വെള്ളം കൂടുതലായി പുറത്തേക്ക്

By - Siju Kuriyedam Sreekumar -- Friday, October 29, 2021 , 11:45 PM

ഇടുക്കി-കുമളി: ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ കൂടി തുറന്നു  സെക്കൻഡിൽ 291 ഘനയടി വെള്ളം കൂടുതലായി  പുറത്തേക്ക്  .30 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. കേരളം ആവശ്യപ്പെട്ടതിനെ തുടർന്നാണു നടപടി. ജലനിരപ്പ് 138.85 അടിയായി തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഒരു ഷട്ടർ കൂടി തുറക്കുമ്പോൾ  മൂന്ന് ഷട്ടറുകളിലൂടെയാണ് നിലവില്‍ വെള്ളം പുറത്തേക്ക് പോകുന്നത്. മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തിയതോടെ സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.  മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുറന്നുവിട്ട വെള്ളം നാലര മണിക്കൂറിനു ശേഷം പതിനൊന്നരയോടെയാണ് ഇടുക്കി ജലാശയത്തിൽ എത്തിയത്. ഉടുമ്പൻചോലയിൽ ഉപ്പുതറ പാലത്തിനു സമീപമാണ് വെള്ളം ആദ്യം എത്തിയത്.

മുല്ലപ്പെരിയാറിൽനിന്നും നിലവിൽ സെക്കൻഡിൽ 14,000 ലീറ്റർ വെള്ളം മാത്രം ഒഴുക്കി വിടുന്നതിനാൽ സാവധാനമാണ് ഒഴുക്ക്. ചെറിയതോതിൽ മാത്രം വെള്ളം എത്തുന്നതിനാൽ ഇടുക്കി ജലാശയത്തിൽ ജലനിരപ്പ് നേരിയ തോതിൽ മാത്രമേ ഉയരുകയുള്ളൂ എന്ന് അണക്കെട്ട് ഗവേഷണ വിഭാഗം അധികൃതർ പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നു കെഎസ്ഇബി അറിയിച്ചു. 2398.30 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രണ്ടു ദിവസമായി മഴയും നീരൊഴുക്കും കുറവാണ്.‌ ജലനിരപ്പ് താഴ്ന്നതോടെ ഇടുക്കി അണക്കെട്ടിലെ റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

മൂന്നുവര്‍ഷത്തിനുശേഷം ഇന്ന് രാവിലെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. സ്പില്‍വേയിലെ 3, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 534 ഘനയടി വെള്ളമാണ് രാവിലെ പുറത്തേക്ക് ഒഴുക്കിയത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി രാവിലെ ഏഴുമുതല്‍ മൂന്നു സൈറണുകള്‍ മുഴക്കിയിരുന്നു. തുടര്‍ന്ന്  7.29-ന് മൂന്നാം നമ്പര്‍ ഷട്ടറും 7.30-ന് നാലാം നമ്പര്‍ ഷട്ടറും ഉയര്‍ത്തി. 



LEAVE A REPLY

Security code:

COMMENTS

Be the first to comment