visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mullaperiyar Dam Spillway in  Graphics
Mullaperiyar Dam Spillway in GraphicsPhoto Credit : Siju Kuriyedam Sreekumar

മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു; 1,299 ഘനയടി വെള്ളം കൂടി ; ആകെ 2,974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും

By - Siju Kuriyedam Sreekumar -- Saturday, October 30, 2021 , 05:52 PM


ഇടുക്കി- തേക്കടി:  ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്നു ഷട്ടറുകൾ കൂടി തുറന്നു. Shutter No 1, 5, 6 എന്നീ ഷട്ടറുകളാണ് 40 സെന്റിമീറ്റര്‍ ഉയർത്തിയത്. 1,299 ഘനയടി വെള്ളം കൂടി പുറത്തേക്ക് ഒഴുക്കാനാണ് തമിഴ്നാടിന്റെ തീരുമാനം.

  വൈകിട്ട് മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി 1299 ഘനയടി ജലം കൂടി അധികമായി പുറത്തേക്കൊഴുക്കുന്നത്. ഇതോടെ ആറു ഷട്ടറുകളിലും കൂടി 2974 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും. അണക്കെട്ടിലെ ജലനിരപ്പില്‍ മാറ്റമുണ്ടാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഷട്ടറുകള്‍ തുറന്നത്. പെരിയാർ നദിയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിട്ടുള്ളതിനാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.

        മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്പില്‍വേയുടെ മൂന്ന് ഷട്ടറുകള്‍ കൂടി ശനിയാഴ്ച വൈകിട്ട് തന്നെ ഉയര്‍ത്തിയത് കേരളത്തിന്റെ ആവശ്യപ്രകാരമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജലനിരപ്പ് 138 അടി കവിഞ്ഞ സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്ന് പുറത്തുവിടുമെന്ന് പ്രതീക്ഷിച്ചിരുന്ന നിലയിലേക്ക് ജലത്തിന്റെ അളവ് എത്തുന്നതേ ഉള്ളൂവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് കവിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് രണ്ട് ഷട്ടറുകള്‍( Shutter No 3 and 4 ) ഉയര്‍ത്തി 534 ഘനയടി വെള്ളം പുറത്തുവിട്ടു തുടങ്ങിയത്. വെള്ളിയാഴ്ച രാത്രി ഒരു ഷട്ടര്‍ കൂടി( Shutter No 2) ഉയര്‍ത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 834 ഘനയടിയും ഇന്ന് രാവിലെ അളവ് വീണ്ടുമുയര്‍ത്തി 11ന്  1651 ഘനയടിയും ആക്കിയിരുന്നു. 

                  ഷട്ടറുകള്‍ രാത്രി തുറക്കാനാണ് തമിഴ്‌നാട് തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ നേരത്തേ തുറന്നു വിടണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടിയില്‍ പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വ്യാഴാഴ്ച തന്നെ 3000 ഘനയടി ജലം തുറന്നു വിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.  അതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നിലയിലേക്ക് ജലം എത്തുന്നതേയുള്ളൂ. ഇന്ന് രാത്രി കൂടുതല്‍ ജലം തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Roshy Augustine
Roshy AugustinePhoto Credit : Siju Kuriyedam Sreekumar


കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ തേക്കടിയിലെ ഗസ്റ്റ് ഹൗസില്‍ ജലവിഭവമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തിനു ശേഷം മന്ത്രി മുല്ലപ്പെരിയാറിനു കീഴിലെ ജനവാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.



LEAVE A REPLY

Security code:

COMMENTS

Be the first to comment