visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Heavy Rain
Heavy RainPhoto Credit : Siju Kuriyedam Sreekumar

സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്ത മഴ ഉണ്ടാകും എന്ന റിപ്പോർട്ടിനെ തുടർന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

By - Siju Kuriyedam Sreekumar -- Sunday, October 31, 2021 , 05:21 PM


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും ഇടിമിന്നലോടുകൂടിയ മഴ വ്യാഴാഴ്ചവരെ തുടരുമെന്നുമാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതിചെയ്യുന്നു. അടുത്ത 3-4 ദിവസം പടിഞ്ഞാറു ദിശയിലുള്ള  സഞ്ചാരം തുടരാന്‍ സാധ്യത. ഇതാണ് വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴയ്ക്ക് ഇടയാക്കുന്നത്.

ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. നവംബര്‍ മൂന്നുവരെ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിരിക്കുകയാണ്. മലയോര മേഖലകളില്‍ കൂടുതല്‍ മഴ പെയ്യാനാണ് സാധ്യത. ജാഗ്രത ശക്തമാക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മഴ കടുക്കുകയാണെങ്കില്‍ ഇടുക്കി ഡാം വീണ്ടും തുറക്കേണ്ടി വരുമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ പറഞ്ഞു. മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ ജലം ഒഴുക്കേണ്ടിവരികയും ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും പെരിയാര്‍ നദീതടത്തിലും ശക്തമായ മഴ പെയ്യുകയും ചെയ്താലാണ് വീണ്ടും തുറക്കേണ്ടിവരിക. അടുത്ത 24 മണിക്കൂറില്‍ ഇടുക്കിയിലെ ജലനിരപ്പില്‍ ആശങ്കവേണ്ടെന്നാണ് വിലയിരുത്തല്‍.

കെഎസ്.ഇ.ബി.യുടെ ആറ് അണക്കെട്ടുകളില്‍ ചുവപ്പുജാഗ്രത നല്‍കിക്കഴിഞ്ഞു. കക്കി, പൊന്‍മുടി, പൊരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നിവയാണിവ. ഇടുക്കി, ഷോളയാര്‍, ആനയിറങ്കല്‍, മാട്ടുപ്പെട്ടി എന്നിവയ്ക്ക് ഓറഞ്ച് ജാഗ്രതയാണ്. കക്കി അണക്കെട്ട് ശനിയാഴ്ച വീണ്ടും തുറന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment