visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Major Archbishop Cardinal George Alencherry, Pinarayi Vijayan
Major Archbishop Cardinal George Alencherry, Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

വിശ്വാസിയായിരുന്നെങ്കില്‍ പിണറായി മെത്രാനായേനെ എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

By - Siju Kuriyedam Sreekumar -- Sunday, October 31, 2021 , 07:38 PM


തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം.

പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാളിന്റെ പരാമര്‍ശം. തന്റെ പ്രസംഗത്തിലുടനീളം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. ആര്‍ച്ച് ബിഷപ്പിന്റെ വൈദിക ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും മുഖ്യമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ശേഷം പ്രസംഗിക്കാനായി എത്തിയ ഉടനെയായിരുന്നു കര്‍ദിനാളിന്റെ പ്രസ്താവന. 'ഇന്ന് മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ ഞാനിരുന്ന് ചിന്തിക്കുകയായിരുന്നു.. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് തീര്‍ച്ചയായും മാറുമായിരുന്നു' - കര്‍ദിനാള്‍ പറഞ്ഞു. ഇത് പറഞ്ഞ ശേഷമാണ് കര്‍ദിനാള്‍ തന്റെ പ്രസംഗത്തിലേക്ക് കടന്നത്. എന്നാല്‍ അടുത്ത പരിപാടി ഉള്ളതിനാല്‍ അപ്പോഴേക്കും മുഖ്യമന്ത്രി സ്റ്റേജ് വിട്ടിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment