visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Road accident , Dr. Anjana Shajan and Ansi Kabeer
Road accident , Dr. Anjana Shajan and Ansi KabeerPhoto Credit : Photo From Social Media

സമയമാം രഥത്തിൽ യാത്രയായി അൻസിയും അഞ്ജനയും , അവസാനയാത്രയ്ക്ക് മുമ്പ് അന്‍സി കുറിച്ചു... പോകാനുള്ള സമയമായി

By - Siju Kuriyedam Sreekumar -- Tuesday, November 02, 2021 , 08:34 AM


കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം.  ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 
Ansi kabeer's last post
Ansi kabeer's last postPhoto Credit : From Ansi kabeer's Instagram post

മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. 'പോകാനുള്ള സമയമായി' (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. 

വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അന്‍സിയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. അന്‍സി ഇത് നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ചിലര്‍ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു. 
Miss Kerala  and Runner Up Died in an Accident At Kochi Dr. Anjana Shajan and Ansi Kabeer
Miss Kerala and Runner Up Died in an Accident At Kochi Dr. Anjana Shajan and Ansi KabeerPhoto Credit : Photo from Social Media

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്.  നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
 
എറണാകുളം വൈറ്റിലയിലുണ്ടായ കാര്‍ അപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നുവെന്ന് അപകടം നടന്നതിന് അടുത്ത് ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ സജി. രാത്രി 12.15ഓടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ഒരു മണിയോടെയാണ് പുറത്തെടുക്കുന്നത്. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നിരുന്നു. 

അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് പുറമേ മറ്റ് രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അന്‍സി കബീര്‍, അഞ്ജന ഷാജന്‍ എന്നിവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുഹമ്മദ് ആഷിഖ്, അബ്ദുള്‍ റഹ്‌മാന്‍ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്മാരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയതെന്നും ഡോര്‍ പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തതെന്നും സജി പറഞ്ഞു. അര മണിക്കൂറോളം എടുത്താണ് നാല് പേരെയും പുറത്തടുത്തത്. വാഹനം ഒടിച്ചിരുന്നയാള്‍ക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് യാത്രക്കാരന്റെ പരിക്കും ഗുരുതരമല്ല. പോലീസും ആംബുലന്‍സും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും സജി കൂട്ടിച്ചേര്‍ത്തു. 

അതേസമയം സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുന്നില്‍ സഞ്ചരിച്ച ബൈക്കിലാണ് കാര്‍ ഇടിച്ചത്.  ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ബൈക്കിന്റെ സൈലന്‍സര്‍ ഇളകിയ നിലയിലാണ്. കാറിന്റെ ടയര്‍ തകര്‍ന്ന് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മോട്ടോര്‍ വാഹന വകുപ്പും പോലീസും സംഭവസ്ഥലത്ത് പരിശോധന നടത്തി. കാറിന്റെ വേഗത സംബന്ധിച്ച കാര്യങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

Photos from dr.anjana_shajan and instagram.com/ansi_kabeer



LEAVE A REPLY

Security code:

COMMENTS

Be the first to comment