visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Road accident , Dr. Anjana Shajan and Ansi Kabeer
Road accident , Dr. Anjana Shajan and Ansi KabeerPhoto Credit : Photo From Social Media

മുന്‍ മിസ് കേരളയുള്‍പ്പെടെ മരിച്ച കേസ് വാഹനം പിന്തുടര്‍ന്ന് 3333 നമ്പര്‍ ഔഡി, കുണ്ടന്നൂരില്‍ വെച്ച് കാര്‍ തടഞ്ഞു; വിട്ടുമാറാതെ ദുരൂഹത

By - Siju Kuriyedam Sreekumar -- Saturday, November 13, 2021 , 08:52 PM
കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഏറുന്നു. ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും കെ.എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. ഔഡി കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ സൈജുവിനോട് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് സൈജുവിനോട് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറി നിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഇത് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി ആണെന്നാണ് പോലീസ് സംശയിക്കുന്നത്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിലും എത്തുകയും അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.   

ഏത് സാഹചര്യത്തിലാണ് ഹോട്ടലില്‍ നിന്നും ഔഡി കാര്‍ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. പ്രാഥമിക വിവരശേഖരണത്തില്‍ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

അതേസമയം കുണ്ടന്നൂരില്‍ വെച്ച് ഔഡി കാറിലുണ്ടായിരുന്നവര്‍ അന്‍സിയുടെ കാറിനെ തടയുകയും മുന്നോട്ട് പോകരുതെന്നും തിരികെ ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെട്ടുമെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും ചക്കരപ്പറമ്പ് വരെയുള്ള ഭാഗത്തുവരേയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നുമാണ് ഔഡി കാര്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ മുതല്‍ അപകട സ്ഥലംവരെ അന്‍സിയുടെ കാറിനെ പിന്തുടര്‍ന്നതായുള്ള വിവരം ലഭിച്ചത്. 

ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഹോട്ടലുടമ റോയി ഒളിപ്പിക്കുകയായിരുന്നു. പോലീസ് രണ്ട് തവണ ഹോട്ടലില്‍ പരിശോധന നടത്തിയിരുന്നെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ ചോദ്യം ചെയ്യുമ്പോഴാണ് ഡി.വി.ആര്‍ ഹോട്ടലുടമ ഒളിപ്പിച്ചതായി മൊഴി നല്‍കിയത്. 


മോഡലുകൾ മരിച്ച കേസ്: ഡിജെ പാർട്ടി ദൃശ്യങ്ങൾ ലഭിച്ചില്ല, ഹോട്ടലുകാർ ഒളിപ്പിച്ചു?

ഒക്ടോബര്‍ 31ാം തീയതി ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുന്‍ മിസ് കേരള അന്‍സി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഹോട്ടലിലെ ഡി ജെ പാര്‍ട്ടി നടന്ന ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാറ്റിയത്. സംഭവത്തിൽ ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധനയിൽ കണ്ടെത്താനായില്ല. പാർട്ടിയുടെ ദൃശ്യങ്ങളുള്ള ഹാർഡ് ഡിസ്ക് ഹോട്ടലുകാർ ഒളിപ്പിച്ചെന്നാണു വിവരം. അപകടത്തിനു പിറ്റേന്നു തന്നെ ഹാർഡ് ഡിസ്ക് മാറ്റിയതായും സംശയിക്കുന്നു.  ഹോട്ടലുടമ റോയിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രൈവര്‍ ഡിവിആര്‍ വാങ്ങിക്കൊണ്ട് പോയി എന്നാണ് ജീവനക്കാരന്‍ മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം റോയിയോട് പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും  ഹോട്ടലിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.


മുന്‍ മിസ് കേരളയുള്‍പ്പെടെ മരിച്ച അപകടത്തില്‍ വണ്ടി ഓടിച്ചിരുന്ന   അബ്ദുള്‍ റഹ്മാന്‍ അറസ്റ്റില്‍; മദ്യലഹരിയിലെന്ന് പൊലീസ്  


   മുന്‍ മിസ് കേരള അന്‍സി കബീര്‍, റണ്ണറപ്പ് അഞ്ജന, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദുള്‍ റഹ്മാന്‍ ആണ് അറസ്റ്റിലായത്. 

വാഹനമോടിച്ച ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂട്ടുകാര്‍ വിലക്കിയിട്ടും ഇയാള്‍ വാഹനമോടിക്കുകയായിരുന്നു. തൃശ്ശൂര്‍ മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

വൈറ്റില ചക്കരപറമ്പിന് സമീപമാണ് നവംബര്‍ ഒന്നിന് പുലര്‍ച്ചെ അപകടം നടന്നത്. നാല് പേരാണ് കാറിലുണ്ടായിരുന്നത്. അന്‍സിയും അഞ്ജനയും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ ആഷിഖ് ഹോസ്പിറ്റലിൽ വച്ചാണ്  മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷിഖ് ചികിത്സയിലായിരുന്നു. 

വൈറ്റലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കാണ് നാല് പേരും യാത്ര ചെയ്തത്. അപകടമുണ്ടാകുമ്പോള്‍ കാര്‍ അമിത വേഗത്തിലായിരുന്നു. അതേ ദിശയില്‍ മുന്നില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും മരത്തില്‍ ഇടിച്ച് തകരുകയുമായിരുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment