visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , CAG Report
Pinarayi Vijayan , CAG ReportPhoto Credit : Siju Kuriyedam Sreekumar

സംസ്ഥാന ബജറ്റിനെ വിമര്‍ശിച്ച് സി.എ.ജി. , കേരള ബജറ്റ് യാഥാര്‍ഥ്യബോധമില്ലാത്തതും നോക്കുകുത്തിയും ആകുന്നു

By - Siju Kuriyedam Sreekumar -- Sunday, November 14, 2021 , 08:29 PM


തിരുവനന്തപുരം:  സംസ്ഥാനത്തെ  2019-20 ലെ  ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കൺട്രോളർ   ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട്. ബജറ്റ് നിര്‍ദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല, ബജറ്റിനെ നോക്കുകുത്തിയാക്കി ബജറ്റിന് പുറത്ത് നിരവധി ചെലവുകള്‍ നടക്കുന്നുവെന്നും സി.എ.ജി. നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബജറ്റില്‍ ചിലവുകള്‍ ശരിയായി രേഖപ്പെടുത്താത്തതിനൊപ്പം അനുവദിച്ച വിഹിതം ചെലവഴിക്കുന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭയുടെ അനുമതി വേണമെന്നുള്ള നിബന്ധന ഉണ്ടായിട്ടുകൂടി അനുവദിക്കപ്പെട്ട തുകയെക്കാള്‍ 2019-20 വര്‍ഷം അധികച്ചെലവുണ്ടായി. പൊതുമരാമത്ത്, വിദ്യാഭ്യാസം, കായികം വിനോദം, കലയും സംസ്‌കാരവും എന്നീ വകുപ്പുകളില്‍ ബജറ്റ് വിഹിതമില്ലാതെ ഉയര്‍ന്ന ഗ്രാന്റുകള്‍ അനുവദിച്ചു. ബജറ്റ് വഴിയുള്ള ധനസഹായം പാഴാക്കാതിരിക്കാനായി 382.37 കോടി രൂപ നിക്ഷേപക ഹെഡ്ഡില്‍ നിക്ഷേപിച്ചതായും ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.

മാത്രമല്ല, മൂലധന ചെലവിനെ റവന്യൂ ചെലവായും റവന്യൂ ചെലവിനെ മൂലധന ചെലവായും മാറ്റിയും മറിച്ചുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുതല്‍മുടക്കിന് അനുവദിക്കുന്ന പണംപോലും മൂലധനച്ചെലവായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

ബജറ്റില്‍ അനുവദിച്ച വിഹിതംപോലും ചെലവഴിക്കാത്തതിന് പുറമെ, ഉപധനാഭ്യര്‍ഥനയിലൂടെ അനുവദിച്ച അധികതുക ചെലവഴിക്കാത്ത വിഭാഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലവിഭാഗങ്ങളിലും മിച്ചം തുകയുണ്ടായിട്ടുപോലും ബജറ്റ് മാന്വലിന് വിരുദ്ധമായി ഉപവകയിരുത്തല്‍ നടത്തിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 

മാത്രമല്ല ബജറ്റിന് യാഥാര്‍ഥ്യബോധമില്ലെന്ന രൂക്ഷമായ കുറ്റപ്പെടുത്തലും സി.എ.ജിയുടെ ഭാഗത്തുനിന്നുണ്ടായി. മുന്‍പ് നിയമസഭാ  പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പലതവണ ഉന്നയിച്ച വിഷയമാണ്  ഇപ്പോള്‍ സി.എ.ജിയും ശരിവെച്ചിരിക്കുന്നത്. 

ബജറ്റുമായി താരതമ്യം ചെയ്ത് ചെലവുപുരോഗതി നിരീക്ഷിച്ചിരുന്നെങ്കില്‍ ഇതില്‍ പല അധിക ചെലവുകളും ഒഴിവാക്കാവുന്നതേയുണ്ടായിരുന്നുള്ളു. അതിന് സര്‍ക്കാര്‍ തയ്യാറായില്ല. അധികച്ചെലവുകള്‍ കുറയ്ക്കുന്നതിലടക്കം നിരീക്ഷണ സംവിധാനം നടപ്പാക്കണമെന്ന നിര്‍ദ്ദേശമാണ് സി.എ.ജി. മുന്നോട്ടുവെക്കുന്നത്. നിയമസഭ അംഗീകരിച്ച ഗ്രാന്റുകളെക്കാള്‍ അധികം ചെലവുകള്‍ വരുന്നതിനെ ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.



LEAVE A REPLY

Security code:

COMMENTS

Be the first to comment