visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala Lalitha Kala Akademi  awarded a cartoon that tarnishes the image of India
Kerala Lalitha Kala Akademi awarded a cartoon that tarnishes the image of IndiaPhoto Credit : Siju Kuriyedam Sreekumar

ഭാരതത്തിന്റെ യെശസ്സ് കളങ്കപ്പെടും രീതിയിൽ വരച്ച കാർട്ടൂണിന് അവാർഡ് നൽകിയ കേരള ലളിത കല അക്കാദമിക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി പൊതുപ്രവർത്തകൻ രാധാകൃഷ്ണൻ വരേണിക്കൽ

By - Siju Kuriyedam Sreekumar -- Thursday, November 18, 2021 , 01:07 PM
ഡൽഹി : സ്വന്തം രാജ്യത്തെ അപമാനിക്കുന്ന കാർട്ടൂണിന് അവാർഡ് കൊടുത്ത നടപടി തികച്ചും ദേശവിരുദ്ധ പ്രവർത്തനമാണ്. നികുതി ദായകരുടെ നികുതി പണത്തിൽ നിന്നും ശമ്പളം പറ്റുന്ന കേരള ലളിത കല അക്കാദമി നിരുത്തരവാദപരമായി രീതിൽ ആണ് പെരുമാറുന്നത് എന്നും ഇതിന് എതിരെ ശക്തമായ നടപടി വേണമെന്നും പ്രധാനമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും, സാംസ്‌കാരിക മന്ത്രിക്കും, ഗവണ്ണർക്കും കൊടുത്ത പരാതിയിൽ പറയുന്നു. പരാതിയുടെ കോപ്പി കേരള മുഖ്യമന്ത്രിക്കും കൊടുത്തിട്ടുണ്ട്. 

കേരള ലളിതകലാ അക്കാദമി  ഇപ്പോൾ പ്രഖ്യാപിച്ചതിൽ  അവാർഡിനർഹമായ ഒരു  കാർട്ടൂണാണ് ലോക രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ മെഡിക്കൽ മീറ്റിൽ ഭാരതത്തെ പ്രതിനിധികരിക്കുന്നത് കാവി പുതച്ച പശു.
 ‘കോവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ്’ എന്ന ശീര്‍ഷകത്തിലുള്ള ഈ കാര്‍ട്ടൂണിനാണ് ആ വ്യക്തിക്കു  പുരസ്‌കാരം കിട്ടിയത്. 
യാഥാർത്ഥ്യം  എന്തെന്നാൽ 110 കോടി വാക്സിൻഡോസ് നൽകിക്കഴിഞ്ഞ , WHO അപ്രൂവ്ഡ്  ലിസ്റ്റിൽ സ്വന്തമായി രണ്ട് വാക്സിൻ ഉള്ള, മൂന്നോളം വാക്സിൻ കൂടി  പൈപ്പ് ലൈനിൽ ഉള്ള, 90 ഓളം രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ നൽകി സഹായിച്ച  സ്വന്തം രാജ്യത്തെ ഇകഴ്ത്തിയാണ് ഈ രാജ്യദ്രോഹി ഈ കാർട്ടൂൺ വരച്ചിരിക്കുന്നത് എന്നതാണ്.

 അതിന് അവാർഡു കൊടുത്തത്  ഇന്ത്യയിൽ  കോവിഡ്  രോഗികൾ ഉള്ളതിൽ ബഹുദൂരം  ഒന്നാം സ്ഥാനത്ത് നിൽക്കുന്ന, ഏറ്റവും കൂടുതൽ മരണം സംഭവിച്ച, ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ പൂഴ്ത്തി വച്ച സംസ്ഥാന  സർക്കാറും. സൗജന്യമായി കിട്ടിയ വാക്സിൻ പോലും നേരെ ചൊവ്വേ വിതരണം ചെയ്യാൻപോലും കഴിയാത്ത കേരളം ആണ് ഇന്ത്യയെ കളിയാക്കുന്നത്, നേട്ടങ്ങളെ പരിഹസിക്കുന്ന കാർട്ടൂണിന് അവാർഡ് നൽകിയിരിക്കുന്നത്. ചൈനയോ പാകിസ്താനോ പോലും ഇതുപോലത്തെ വിവരമില്ലായ്മ്മ കാണിക്കില്ല. അത്രക്കും അധപതിച്ചു പോയി ഈ അവാർഡ് വിതരണം.
Radhakrishnan Varenickal
Radhakrishnan VarenickalPhoto Credit : Siju Kuriyedam Sreekumar

കേന്ദ്രം ഈ വിഷയത്തിൽ ഇടപെട്ട് ഏറ്റവും വേഗം അവാർഡ് പിൻവലിച്ചിട്ട് കേരളാ ലളിത കലാ അക്കാദമി രാജ്യത്തോട് മാപ്പ് പറയുക എന്നതാണ് പരാതികാരൻ രാധാകൃഷ്ണൻ വരേണിക്കലിന്റെ ആവശ്യം. അല്ലാത്ത പക്ഷം ഈ ചിത്രത്തിനെതിരെ, അവാർഡിനെതിരെ നിയമ നടപടിയുമായി കോടതിയിൽ പോകും എന്നും രാധാകൃഷ്ണൻ വരേണിക്കൽ പറഞ്ഞു.



LEAVE A REPLY

Security code:

COMMENTS

Be the first to comment