visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
High Speed Train and E M Sreedharan
High Speed Train and E M SreedharanPhoto Credit : Siju Kuriyedam Sreekumar

സിൽവർലൈൻ; വിവാദപാതയിൽ ധൂർത്തോ, വികസനമോ? സിൽവർലൈനിൽ ഗുരുതര പിഴവ്; നാടിന് ഗുണകരമല്ല; മികച്ചതെങ്കില്‍ ഒപ്പം നിന്നേനെ’

By - Siju Kuriyedam Sreekumar -- Saturday, December 18, 2021 , 05:23 PM

പാലക്കാട്∙ രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ് സില്‍വര്‍ലൈന്‍ സെമിഹൈസ്പീഡ് റെയില്‍ പദ്ധതി. തിരുവനന്തപുരം മുതൽ കാസർകോടു വരെ വെറും നാലു മണിക്കൂർ കൊണ്ട് എത്താൻ സാധിക്കുന്ന ഈ അതിവേഗ പാത കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ഇപ്പോൾ മുഖ്യ ചർച്ചാ വിഷയമാണ്.  ഇന്ത്യന്‍ റെയില്‍വെയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ-റെയിലിന്റെ കീഴിലുള്ള ഈ പദ്ധതിയുടെ ഗുണഫലങ്ങൾ കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കും ചൂടേറുകയാണ്. എന്തു വിലകൊടുത്തും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി എന്താണ്? എന്തുകൊണ്ടാണ് രണ്ടു ചേരികള്‍ ഇതില്‍ രൂപപ്പെട്ടത്? കേരളത്തിന് അത്യാവശ്യമാണോ സില്‍വര്‍ലൈന്‍? എന്തുകൊണ്ട് ഈ പദ്ധതി എതിര്‍ക്കപ്പെടുന്നു?. 

      സില‍വർലൈൻ പദ്ധതിക്കെതിരെ മെട്രോമാൻ ഇ. ശ്രീധരൻ. മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു. എന്നാൽ പദ്ധതി നാടിന് ഗുണകരമല്ല, ആസൂത്രണത്തിൽ ഗുരുതര പിഴവുകളുണ്ട്. അധികൃതര്‍ അവകാശപ്പെടുന്നതു പോലെ അഞ്ച് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

ചതുപ്പ് നിലത്തിലൂടെയാണ് 350 കിലോമീറ്ററോളം റെയിൽ പാത പോകുന്നത്. ഇത്ര വേഗത്തിൽ നിലത്ത് കൂടെ അതിവേഗ റെയിൽ പോകുന്നത് വളരെ അപകടകരമാണ്. നിശ്ചിത കാലയളവിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. അതിനാൽ പദ്ധതിയിൽ മാറ്റം വേണം. സ്റ്റാൻഡേർഡ് ഗേജ് ആണ് പാത. ഇത് പിന്നീട് മാറ്റാനോ കൂട്ടിചേർക്കാനോ കഴിയില്ല, അതിനാൽ ബ്രോഡ്ഗേജായാണ് പാത വേണ്ടതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.  


'ഒരിക്കലും ലാഭകരമാകാത്ത പദ്ധതി'; സിപിഐ കൗണ്‍സിലില്‍ കെ-റെയിലിനെതിരേ വിമര്‍ശനം 

 കെ-റെയില്‍ പദ്ധതിക്കെതിരേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. കോവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് കെ-റെയിലിനല്ലെന്നും പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമര്‍ശനം ഉയര്‍ന്നു. 

ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാര്‍ട്ടിയുടെ മേല്‍വിലാസം തകര്‍ക്കുന്ന തരത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നുമുള്ള അഭിപ്രായത്തിനായിരുന്നു കൗണ്‍സിലില്‍ മേല്‍കൈ. കൊല്ലത്തുനിന്നുള്ള ആര്‍ രാജേന്ദ്രനാണ് വിമര്‍ശനം തുടങ്ങിവെച്ചത്. 

കോവിഡ് മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന കെ-റെയില്‍ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും കാര്യങ്ങള്‍ക്കാണോ എന്നത് സംബന്ധിച്ച തീരുമാനം വേണമെന്നായിരുന്നു ആര്‍ രാജേന്ദ്രന്റെ ആവശ്യം.  പദ്ധതി ഒരിക്കലും ലഭാകരമാകില്ല. പരിസ്ഥിതിക്ക് വലിയ തോതില്‍ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുന്‍മന്ത്രിമാരായ വിഎസ് സുനില്‍കുമാറും കെ രാജുവും പദ്ധതിയെ വിമര്‍ശിച്ചു.

കേരളത്തിനെ പോലൊരു സംസ്ഥാനത്തിന് ഒരിക്കലും സാമ്പത്തികമായി പദ്ധതി താങ്ങാനാകില്ലെന്നും പദ്ധതിയെ അനുകൂലിക്കുന്നത് ഗുണകരമാകില്ലെന്നും കൗണ്‍സില്‍ യോഗത്തിലെഏറെപ്പേരും ചൂണ്ടിക്കാണിച്ചു. എന്നാല്‍ എല്‍ഡിഎഫിന്റെ പ്രകടന പത്രികയില്‍ പറഞ്ഞ പദ്ധതിയായതിനാലാണ് ഇതിനെ അനുകൂലിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി. സിപിഐ ആയിട്ട് പദ്ധതിയെ തകര്‍ത്തുവെന്ന ആക്ഷേപം കേള്‍ക്കുന്നത് ഗുണകരമല്ലെന്നും അതുകൊണ്ടാണ് പദ്ധതിയെ അനുകൂലിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

What is Silverline project? What are the controversies behind it? E. Sreedharan on Silverline Project
 



LEAVE A REPLY

Security code:

COMMENTS

Be the first to comment