visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Mayor Arya Rajendran,    convoy Of Car ( Symbolic image )
Mayor Arya Rajendran, convoy Of Car ( Symbolic image )Photo Credit : Siju Kuriyedam Sreekumar

രാഷ്ട്രപതിയുടെ സന്ദർശന വേളയിൽ സുരക്ഷാ വീഴ്ച, ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനത്തിൽ കേരളത്തിൽ തിരുവനന്തപുരം മേയറുടെ വക കടുത്ത പ്രോട്ടോകോൾ ലംഘനം ഉണ്ടായതായി റിപ്പോർട്ട്

By - Siju Kuriyedam Sreekumar -- Friday, December 24, 2021 , 05:23 PM


തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിമാനത്താവളത്തിൽ നിന്ന് തലസ്ഥാന നഗരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച വാഹനം പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടുണ്ടോയെന്ന് നിരവധി ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . രാഷ്ട്രപതി സന്ദർശനത്തിനിടെ തിരുവനന്തപുരം മേയർ പ്രോട്ടോക്കോൾ ലംഘിച്ചതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .  

 പ്രസിഡന്റ് സഞ്ചരിച്ചിരുന്ന കാറിനു അകമ്പടി ഉണ്ടായിരുന്ന വാഹനവ്യൂഹത്തിലേക്കു തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ  വാഹനം അനുമതി ഇല്ലാതെ കയറുകയാണ് ചെയ്തത് . പ്രസിഡന്റ് , പ്രധാനമന്ത്രി , സുപ്രീം കോർട്ട് ചീഫ് ജസ്റ്റിസ് എന്നിവർക്ക്   പ്രോട്ടോകോൾ  ഉള്ളതാണ് അവർ പങ്കെടുക്കുന്ന പരുപാടിക്കോ അവർ പോകുന്ന വാഹന വ്യൂഹത്തിലേക്കോ  മുഖ്യമന്ത്രി പോലും അനുവാദമില്ലാതെ കയറാൻ പാടില്ല എന്നിരിക്കെ സ്ഥലം മേയറുടെ കാർ കയറിയത്  കടുത്ത പ്രോട്ടോകോൾ ലംഘനമായാണ് വിലയിരുത്തുന്നത് . ലോക്കൽ സെക്യൂരിറ്റി ചുമതല ഉള്ള കേരള പോലീസ് ഇതിനു കൃത്യമായ മറുപടി പറഞ്ഞിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് . സംഭവത്തിന് ശേഷം ആര്യ രാജേന്ദ്രനോട് ചോദിച്ചപ്പോൾ ഇന്ത്യൻ പ്രസിഡന്റിന് പ്രോട്ടോകോൾ ഉള്ളതായി അവർക്കു അറിയില്ലായിരുന്നു എന്നാണ് മറുപടി കിട്ടിയത് . ഇത്തരം ബാലിശമായ മറുപടി പറയുന്ന ആളെ ആണോ സംസ്ഥാന തലസ്ഥാനത്തെ മേയർ ആക്കിയത് എന്ന് പലരും കുറ്റപ്പെടുത്തി . പക്ഷെ ഇത്തരം സഭവങ്ങൾ ആർക്കും പ്രസിഡന്റിന്റെ  വാഹനവ്യൂഹത്തിൽ കയറാം എന്ന നിലയിലേക്ക് ആകുന്നു കേരളത്തിലെ സെക്യൂരിറ്റി .  

ആര്യ രാജേന്ദ്രന്റെ വാഹനം പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിലേക്കു കയറാൻ ഒരിയ്ക്കൽ നോക്കിയപ്പോൾ നിഷേധിച്ചതാണ്  . അതിനു ശേഷം വീണ്ടും വാഹനവ്യൂഹത്തിലേക്കു കുത്തികയറ്റുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു. ഇത്തരം നടപടികൾ കടുത്ത സെക്യൂരിറ്റി പാളിച്ചയായാണ് രാജ്യത്തെ ഏജൻസികൾ വിലയിരുത്തുന്നത് .  

ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം സെക്യൂരിറ്റി പാളിച്ചകൾ കേരളാ പോലീസിനും കേരളാ ഗവണ്മെന്റ്നും വലിയ വിലകൊടുക്കേണ്ടി വരും എന്നാണ് പലരും വിലയിരുത്തുന്നത്  

Security lapse during President's visit, mayor Arya Rajendran's vehicle drives into President's convoy
 



LEAVE A REPLY

Security code:

COMMENTS

Be the first to comment