visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Sanjith , Renjith , Shan
Sanjith , Renjith , ShanPhoto Credit : Siju Kuriyedam Sreekumar

കൊലപാതകത്തിലെ പ്രതികളെ പിടിക്കുന്നതിലും കേരളത്തിൽ ഇരട്ടത്താപ്പ് , കിട്ടാനുള്ള വോട്ടു നോക്കി പ്രതിപട്ടികയും അറസ്റ്റും

By - Siju Kuriyedam Sreekumar -- Saturday, December 25, 2021 , 08:09 PM


ആലപ്പുഴ : ആലപ്പുഴ ഷാന്‍ വധക്കേസിൽ സംശയിക്കുന്ന  അഞ്ചു പേരെയും പിടിച്ചപ്പോൾ വ്യക്തമായ  തെളിവുകളും ദൃസാക്ഷികളും ഉണ്ടായിട്ടും ആലപ്പുഴയിലെ തന്നെ അതെ ദിവസം നടന്ന കൊലപാതകത്തിലെ പ്രതികളെ പിടിക്കാൻ പോയിട്ട് പ്രതികൾ ആരെന്നുപോലും കണ്ടെത്താൻ പോലീസിനായിട്ടില്ല .    

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകള്‍ക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.  

ബിജെപി ഒബിസി മോർച്ച നേതാവ് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്  ഭാര്യയുടെ മുന്നിലിട്ടായിരുന്നു എന്നാണ് മൊഴി . അവർ പറഞ്ഞ പ്രകാരവും അടുത്ത സ്ഥലങ്ങളിലെ CCTV ഫൂട്ടേജും നോക്കി  ആളുകളെ തിരിച്ചറിഞ്ഞതാണ് , അവർ വന്ന ബൈകിന്റെ നമ്പർ വന്ന വഴി എല്ലാം മനസ്സിലായിട്ടും ഉണ്ട് പക്ഷെ ഇപ്പോളും അവരെ പിടിക്കാനോ അവർ എവിടെക്കു കടന്നു എന്നതിന് പോലും  പൊലീസിന് വ്യക്തത ഇല്ല.  അതിനിടയിൽ ഡിജിപി പറയുകയുണ്ടായി  അവർ കേരളം വിട്ടുപോയി എന്ന് . എന്നാൽ അവരെ പിടിക്കാൻ പ്രതേകം സംഘത്തെ രൂപീകരിക്കുകയോ മറ്റു തുടർ നടപടികളോ ഉണ്ടായിട്ടില്ല . 

സമാനമായ രീതിയിലാണ്  ഒരുമാസം  മുൻപ് നവംബറിൽ   സഞ്ജിത്  എന്ന RSS  പ്രവർത്തകനെയും ഭാര്യയുടെ മുന്നിൽ ഇട്ടു വെട്ടി കൊലപ്പെടുത്തിയത്  CCTV ഫൂട്ടേജും മറ്റും ഉണ്ടായിട്ടും അതിന്റെയും പ്രതികളെ  ഇതുവരെ പോലീസിന് പിടിക്കാൻ ആയിട്ടില്ല  എന്നതും കൂട്ടി വായിക്കേണ്ടതാണ് രണ്ടിലും SDPI ആണ് പ്രതി സ്ഥാനത്തു എന്ന് പോലീസും ശരിവെക്കുന്നു . 

    എന്തുകൊണ്ടാണ് SDPI  പ്രതിസ്ഥാനത്തായ കേസിലെ പ്രതികളെ പോലീസിന് പിടിക്കാൻ പറ്റാത്തത് എന്ന ആരോപണവും ശക്തമാകുന്നു . ഒരേതരത്തിൽ നടന്ന കൊലപാതകങ്ങൾക്ക് രണ്ടു നീതി എന്തിനെന്നും ചോദ്യം ഉയരുന്നു . വോട്ടിനായി എന്തും ചെയുന്ന നിലയിലേക്ക് തരാം താഴ്ന്ന സർക്കാർ പ്രതികളെ പിടിക്കുന്നതിലും അതെ നിലപാടാണ് കാണിക്കുന്നത് എന്ന ആരോപണവും ശക്തമാണ് .  

ഷാൻ ന്റെ പ്രതികളെ പിടിക്കാൻ ഉള്ള ഉത്സാഹം സിൻജിത്തിന്റെയോ രഞ്ജിത്തിന്റെയോ പ്രതികളെ പിടിക്കാൻ ഉണ്ടിട്ടില്ല എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു . 



LEAVE A REPLY

Security code:

COMMENTS

Be the first to comment