visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Kerala , K Rail
Pinarayi Vijayan , Kerala , K RailPhoto Credit : Siju Kuriyedam Sreekumar

പാരിസ്ഥിതികാനുമതിക്കും കേന്ദ്രാനുമതിക്കും കാത്തുനിൽക്കാതെ ഭൂമിയേറ്റെടുക്കൽ നടപടികൾ ,പ്രകടനപത്രികയും കാറ്റിൽ പറത്തി സിൽവർലൈനിൽ നടപ്പാക്കുന്നത് ആരുടെ താൽപ്പര്യം സംരക്ഷിക്കാൻ

By - Visum Expresso -- Sunday, December 26, 2021 , 08:47 PM


തിരുവനന്തപുരം ∙ സിൽവർലൈനിനുള്ള ഭൂസർവേയുമായി സർക്കാർ മുന്നോട്ടു പോകുന്നതു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അട്ടിമറിച്ചെന്നു രേഖകൾ. പാരിസ്ഥിതികാനുമതിക്കും കേന്ദ്രാനുമതിക്കും ശേഷമേ ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങൂവെന്ന പ്രകടനപത്രികയിലെ വാഗ്ദാനമാണ് സർക്കാർ കാറ്റിൽ പറത്തിയത്. റെയിൽവേ വികസനത്തിൽ കൊച്ചി മെട്രോയ്ക്കും ലൈറ്റ് മെട്രോയ്ക്കും ശബരി റെയിൽപാതയ്ക്കും പിന്നിലായി ഇടംപിടിച്ചിരുന്ന സിൽവർലൈൻ, മുഖ്യ വികസനപദ്ധതിയായി മാറിയതിന് പിന്നിലുള്ള താൽപര്യം മുന്നണിയിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.   

ഭൂവുടമകളുടെ പ്രതിഷേധം നിൽക്കുമ്പോഴും സിൽവർലൈനിനുള്ള ഭൂസർവേയുമായി സർക്കാർ മുന്നോട്ടുപോവുന്നത് പ്രകടനപത്രികയിലെ വാഗ്ദാനമെന്ന് ചൂണ്ടിക്കാട്ടിയാണ്. പ്രകടനപത്രികയിൽ ഉൾപ്പെട്ടു എന്നതിനാലാണു സിപിഐക്ക് പദ്ധതിയെ പരസ്യമായി എതിർക്കാൻ കഴിയാത്തതും. എന്നാൽ പ്രകടനപത്രിക തെറ്റായി അവതരിപ്പിച്ചാണ് സിൽവർലൈനിനു വേണ്ടി സർക്കാർ നടത്തുന്ന നീക്കങ്ങൾ എന്നാണ് ആക്ഷേപം. റെയിൽവേ വികസനത്തിന്റെ ഭാഗമായി പ്രകടനപത്രികയിൽ 636–ാം ഇനമായാണ് സിൽവർ ലൈൻ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാരിസ്ഥിതിക പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കുമെന്നാണു പദ്ധതിയെപ്പറ്റി ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനം. എന്നാൽ പരിസ്ഥിതി ആഘാതപഠനം പൂർത്തിയാവുന്നതിനും കേന്ദ്രഅനുമതി ലഭിക്കുന്നതിനും മുൻപേ ഭൂമി ഏറ്റെടുക്കലിനുള്ള സർവേ തുടങ്ങിയത് പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണ്. ഇതാണ് സിപിഐയെ കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. 

ആവശ്യമായ പഠനങ്ങളും കേന്ദ്രാനുമതിയും ലഭിക്കുന്നതിന് മുൻപ്, പ്രകടനപത്രികയെ പോലും അട്ടിമറിച്ച് സിൽവർലൈനിന് വേണ്ടി സിപിഎം താൽപര്യമെടുക്കുന്നതിൽ ഘടകകക്ഷികൾ പലരും അതൃപ്തരാണ്. റെയിൽവേ വികസനത്തിന്റെ മുഖ്യപദ്ധതിയിൽ കൊച്ചി മെട്രോയുടെ പൂർത്തീകരണവും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോകളും ശബരി റെയിൽപാതയുമായിരുന്ന പ്രധാന അജൻഡകൾ. ഇതിനേക്കാൾ എല്ലാം അപ്രധാനമായിരുന്ന സിൽവർലൈൻ പുതിയ വികസന കാഴ്ചപ്പാടാക്കി മാറ്റിയ സിപിഎം താൽപര്യം കൂടുതൽ സംശയങ്ങൾക്കിട നൽകുന്നു എന്നാണു മുന്നണിക്കുള്ളിലെ സംസാരം.
 
 CPM in trouble in K rail , Silverline not according to LDF manifesto 



LEAVE A REPLY

Security code:

COMMENTS

Be the first to comment