visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Semi ICU Ambulance , Pinarayi Vijayan
Semi ICU Ambulance , Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ വീണ്ടും അപകടത്തിൽപെട്ടു; മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ചു. VIP കളുടെ അകമ്പടിയിൽ സുരക്ഷാ വീഴ്ച തുടർ കഥ ആകുന്നു

By - Siju Kuriyedam Sreekumar -- Monday, December 27, 2021 , 12:04 PM


കണ്ണൂർ: പയ്യന്നൂർ പെരുമ്പയിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. പെരുമ്പ പാലത്തിനടുത്ത് വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി ഏഴു മണിയോടെ അപകടമുണ്ടായത്. കാസർകോട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാ മധ്യേയായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയതിന് ശേഷമാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ പയ്യന്നൂർ പെരുമ്പയിലാണ് അപകടം. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു.  ഒരാഴ്ചക്കുള്ളിൽ രണ്ടാമത്തെ അപകടമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു സംഭവിക്കുന്നത്  . 

കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് ഉണ്ടായിരുന്നു. ഇതിന്‌ തൊട്ടുപിറകിലായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പിറകിലായി മറ്റൊരു പോലീസ് എസ്കോർട്ട് വാഹനം എന്നിങ്ങനെ ആയിരുന്നു ഉണ്ടായിരുന്നത്‌. ഈ മൂന്ന് വാഹനങ്ങളാണ് ഇടിച്ചത്.

പയ്യന്നൂർ പെരുമ്പ പാലം കഴിഞ്ഞ ശേഷമായിരുന്നു അപകടം. സമീപത്തെ സിനിമാ തീയേറ്ററില്‍ ഷോ അവസാനിച്ച സമയം കൂടിയായിരുന്നു ഇത്. മറ്റൊരു വാഹനം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു.  ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന്‌ തൊട്ടു പിന്നിൽ ഉണ്ടായിരുന്ന വാഹനം ബ്രേക്കിട്ടു. ഇതാണ് പിന്നാലയുണ്ടായിരുന്ന വാഹനങ്ങള്‍ പരസ്പരം ഇടിക്കാന്‍  കാരണമായതെന്നാണ്‌ പ്രാഥമിക വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല.

കാസർകോട്ടെ സി.പി.എം. പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. തൊട്ടുപിന്നാലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു. വലിയൊരു സുരക്ഷാ വീഴ്ചയായാണ്‌ പോലീസ് ഈ സംഭവത്തെ കാണുന്നത്. പയ്യന്നൂർ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വാഹനവ്യൂഹത്തിന് നേരെ ഏത് വാഹനമാണ് വന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്.

     കാസർകോട് സിപിഎം പുതിയ ജില്ലാ കമ്മിറ്റി കഴിലായ എകെജി മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാനഗർ ചാല റോഡിൽ 42 സെൻ്റ് സ്ഥലത്ത് 32,000 ചതുരശ്ര അടി വിസ്തൃതിയിലുള്ളതാണ് ഓഫീസ് ഉദ്ഘാടനത്തിന് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് ആളുകളെത്തിയിരുന്നു. വിദ്യാനഗർ ദേശീയ പാതയ്ക്കരികിൽ സജ്ജമാക്കിയ മൈതാനത്തായിരുന്നു പൊതുയോഗം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, എ വിജയരാഘവൻ, ഇ പി ജയരാജൻ എന്നിവർ പങ്കെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ച യും സമാന സംഭവം ഉണ്ടായിരുന്നു . കളമശ്ശേരിക്കടുത്തു അപ്പോളോ ജംഗ്ഷനു സമീപത്തു വച്ചും അകമ്പടി വാഹനങ്ങൾ കൂട്ടി ഇടിച്ചിരുന്നു .അന്ന് അഞ്ചു പോലീസുകാർക്ക് പരുക്ക് പറ്റിയിരുന്നു . 

പ്രസിഡന്റ് വന്നപ്പോൾ ഉണ്ടായ പ്രോട്ടോകോൾ ലംഘനവും , പ്രസിഡന്റിനെ വാഹനവ്യൂഹത്തിലേക്കു പ്രോട്ടോകോൾ ലങ്ങിച്ചു മേയർ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റിയതും , കിഴക്കമ്പലത്തു അന്യസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ചതും നാലു പോലീസ് വാഹനങ്ങൾ നശിപ്പിച്ചു അതിൽ ഒന്ന്  തീയിട്ടതും , മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനുണ്ടാകുന്ന തുടരെ ഉള്ള അപകടങ്ങളും കേരളത്തിലെ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത് . 

 CM Pinarayi vijayan escort vehicle accident in Payyannur kannur 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment