visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Pinarayi Vijayan , Kerala , K Rail
Pinarayi Vijayan , Kerala , K RailPhoto Credit : Siju Kuriyedam Sreekumar

പതിനൊന്നര കിലോമീറ്റർ തുരങ്കപാത; പാലത്തിലൂടെ 12.99 കിലോമീറ്റർ: സിൽവർ ലൈൻ ഡിപിആർ പുറത്തായിട്ടും വ്യക്തത ഇല്ലാതെ ജനങ്ങൾ .

By - Siju Kuriyedam Sreekumar -- Thursday, December 30, 2021 , 09:51 PM


തിരുവനന്തപുരം∙ഡി പി ആർ ൽ പറയുന്ന പലതും തമ്മിൽ ചേരുന്നില്ല എന്നാണ് ഡി പി ആർ വായിച്ചാൽ മനസിലാകുന്നത് . സിൽവർലൈൻ അർധ അതിവേഗ പാത  ഡിപിആർ  പ്രകാരം  പതിനൊന്നര  (11.52 ) കിലോമീറ്റർ തുരങ്കത്തിലൂടെയും പാലത്തിലൂടെ 12.99 കിലോമീറ്ററും സഞ്ചരിക്കുമെന്ന് . കെ റെയിൽ കോർപറേഷനു വേണ്ടി സിസ്ട്ര എന്ന സ്ഥാപനമാണ് പഠനം നടത്തിയത്. ഡിപിആറിന്റെ ചുരുക്കമാണ് പുറത്തുവന്നത്. ഡിപിആറിന്റെ പൂർണരൂപം സർക്കാർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പരിസ്ഥിതി–സാമൂഹിക ആഘാത പഠനം നടത്തിയതായി ഡിപിആറിൽ പറയുന്നു. 2025ൽ പദ്ധതി ആരംഭിക്കാൻ കഴിയും. വിശദാംശങ്ങൾ ഇങ്ങനെ:

ഡി പി ആർ ലെ അവ്യക്തത 

പ്രതിദിനം 65,339 യാത്രക്കാരെയാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത് ഡിപിആറിൽ  പ്രതിദിന  യാത്രക്കാർ എന്ന ഭാഗത്തു പറയുന്നത് , ഒരു ദിവസം  പതിനെട്ട് (18  ) ട്രെയിൻ അപ്പോൾ അങ്ങോട്ടും ഇങ്ങോട്ടും കൂടി 36 . ഒരു ട്രെയിനിൽ 675 പേർക്കു യാത്ര ചെയ്യാം അപ്പോൾ 36X675 =24,300 അപ്പോൾ 65,339  യാത്രക്കാർ എന്ന കണക്കു വ്യക്തമല്ല . പല കണക്കുകളും കൂട്ടി കാണിച്ചപോലെ ആണ് ഡി പി ആർ വായിച്ചാൽ മനസിലാകുന്നത്


∙ ആവശ്യമായ ഭൂമി

പദ്ധതിക്കായി വേണ്ടത് 1383 ഹെക്ടർ ഭൂമി. ഇതിൽ 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യഭൂമിയും. ഭൂമിയുടെ 67% പഞ്ചായത്ത് ഏരിയയിലും 15% മുനിസിപ്പൽ ഏരിയയിലും 18% കോർപറേഷൻ ഏരിയയിലുമാണ്. 529.450 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമിക്കാൻ 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടിവരും. 

∙ പദ്ധതി ചെലവ്

പദ്ധതി പൂർത്തിയാക്കുന്നതിനുള്ള ചെലവ് 63,940കോടി രൂപ.  കേന്ദ്രം 6313 കോടി രൂപയും, കേരള സർക്കാർ19675 കോടി രൂപയും ഷെയറിലൂടെ 4251 കോടിയും ലോണിലൂടെ 33,699 കോടി രൂപയും സമാഹരിക്കാമെന്ന് ഡിപിആർ.

∙ യാത്രക്കാർ

2025-26ൽ 65,339 യാത്രക്കാരെയാണ് പ്രതിദിനം പ്രതീക്ഷിക്കുന്നത്. 2029–30ൽ 78,478 പേർ. 2041–42ൽ 1,12,315 പേർ. 2052–53ൽ 1,45,018 പേർ. ടൂറിസ്റ്റ് ട്രെയിനുകൾ ഓടിക്കുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്ന് ഡിപിആറിൽ പറയുന്നു. നിലവിലെ റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, ജലപാത, പ്രധാന റോഡുകൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി യാത്രക്കാരുടെ എണ്ണം വർധിപ്പിക്കണം. 

∙ സ്റ്റേഷനുകൾ

ആകെ 11 സ്റ്റേഷനുകൾ. തിരുവനന്തപുരം (കൊച്ചുവേളി), കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കൊച്ചി വിമാനത്താവളം. ഇതിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകൾ എ വിഭാഗത്തിലെ സ്റ്റേഷനുകളാണ്. ചെങ്ങന്നൂർ, കോട്ടയം, തിരൂർ ബി സ്റ്റേഷൻ. കൊച്ചി വിമാനത്താവളത്തോട് ചേർന്ന സ്റ്റേഷൻ സി. 

∙ റോ–റോ സർവീസുകൾ

വരുമാനം വർധിപ്പിക്കാനുള്ള ഒരു മാർഗമായി ഡിപിആറിൽ പറയുന്നത് റോ–റോ സർവീസിനെയാണ്. ദിവസവും 445 ട്രെക്കുകൾ റോ–റോ സർവീസിലുടെ കൊണ്ടു പോകാം. പരമാവധി 480 ട്രക്കുകൾ. റോ–റോ സർവീസിന്റെ പരമാവധി വേഗം 120 കിലോമീറ്റർ. 6 ട്രിപ്പുകൾ ഇരുവശത്തേക്കും. ജനങ്ങളുടെ യാത്രയ്ക്കു തടസമുണ്ടാകാത്ത രീതിയിൽ സർവീസ് നടത്താനാകുമെന്ന് ഡിപിആർ.

∙ വൈദ്യുതി

2025–26ൽ 279 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആവശ്യം. പൂർണമായും സോളർ എനർജിയാണ് ഉദ്ദേശിക്കുന്നത്. സ്റ്റേഷന്‍ കെട്ടിടങ്ങളിടക്കം സോളർ പാനലുകൾ സ്ഥാപിക്കും.

∙ ടിക്കറ്റ്

ടിക്കറ്റിനായി സെൻട്രൽ കംപ്യൂട്ടർ സംവിധാനം. സ്മാർട് കാർഡ്, മൊബൈൽ ആപ്, സ്റ്റേഷൻ കംപ്യൂട്ടർ, ടിക്കറ്റ് മെഷീൻ, മൊബൈൽ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വിതരണം

∙ പദ്ധതിക്കായുള്ള സർവേ

വിമാനം ഉപയോഗിച്ച് ലിഡാർ സർവേ പൂർ‌ത്തിയാക്കി. ട്രാഫിക് സർവേയും അനുബന്ധമായി നടത്തി. പാസഞ്ചർ ട്രെയിനുകൾക്ക് 200 കിലോമീറ്റർ വേഗം. നിലവിൽ തിരുവനന്തപുരം–കാസർകോട് യാത്രയ്ക്കുവേണ്ടത് 10–12 മണിക്കൂർ. അത് 4 മണിക്കൂറായി ചുരുങ്ങും. ഒരു ട്രെയിനിൽ 675 പേർക്കു യാത്ര ചെയ്യാം. 18 ട്രെയിനുകൾ ഒരു ദിവസം സർവീസ് നടത്തും. 

 Government of Kerala release SilverLine Detailed Project Report 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment