visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Steel containers used to make bombs
Steel containers used to make bombsPhoto Credit : Siju Kuriyedam Sreekumar

നാദാപുരത്ത് മുടവന്തേരി സ്വദേശി മലയന്റവിട മുസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്ന് സ്റ്റീൽ ബോംബ് കണ്ടെയ്നറുകൾ കണ്ടെത്തി. ​​

By - Siju Kuriyedam Sreekumar -- Friday, December 31, 2021 , 01:43 PM


 കോഴിക്കോട് / നാദാപുരം (Kozhikode): ബോംബ് നിർമാണത്തിനുള്ള സ്റ്റീൽ കണ്ടെയ്നറുകൾ പിടികൂടിയ സംഭവം അണിയറയിൽ അക്രമങ്ങൾക്കുള്ള തയ്യാറെടുപ്പുകളോ?. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നാദാപുരം മേഖലയിൽ ബോംബ് നിർമാണത്തിനായി സൂക്ഷിച്ചു വെച്ച ഇത്ര അധികം സ്റ്റീൽ കണ്ടെയ്നറുകൾ പോലീസ് സംഘം കണ്ടെത്തുന്നത്. നാദാപുരം സ്റ്റേഷൻ പരിധിയിലെ തൂണേരി മുടവന്തേരിയിൽ നിന്നാണ് മാരക പ്രഹര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന 21 കണ്ടെയ്നറുകൾ കണ്ടെത്തിയത്.

മുടവന്തേരി സ്വദേശി തേർ കുന്നുമ്മലിൽ മലയൻ്റവിട മൂസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ബോംബ് നിർമാണത്തിനായി സൂക്ഷിച്ച് വെച്ച 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. മൂസയുടെ വീടിന്റെ പിൻ ഭാഗം പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ കരിങ്കല്ലുകൾക്കിടയിൽ പ്ലാസ്റ്റിക്ക് ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ആറ് വീതം കണ്ടെയ്നറുകൾ മൂന്ന് പ്ലാസ്റ്റിക്ക് കവറുകളിലും മൂന്നെണ്ണം കവർ നീക്കം ചെയ്ത നിലയിലുമായിരുന്നു.

നാദാപുരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ ഇ വി ഫായിസ് അലി, എസ്ഐ ആർ എൻ പ്രശാന്ത്, എസ്ഐ വി മമ്മുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. കണ്ടെടുത്ത കണ്ടെയ്നറുകളിൽ
മൂന്നെണ്ണം കുറവ് കണ്ടത് സ്റ്റീൽ ബോംബ് നിർമിക്കുന്നതിനായി ഉപയോഗിച്ചിട്ടുണ്ടാവാം എന്ന നിഗമനത്തിലാണ് പോലീസ്.

ആളൊഴിഞ്ഞ് കാട് മൂടി കിടക്കുന്ന പറമ്പിന്റെ മുകൾ ഭാഗത്ത് നിന്നാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്. ഇവിടെ രാത്രികാലത്ത് ആളനക്കം ശ്രദ്ധയിൽപെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർച്ചയായി നാദാപുരം മേഖലയിൽ റെയ്ഡ് നടത്താനാണ് പോലീസ് നീക്കം.


Steel containers used to make bombs were found at Nadapuram



LEAVE A REPLY

Security code:

COMMENTS

Be the first to comment