visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Air pollution through vehicles : Image for representational purpose only
Air pollution through vehicles : Image for representational purpose onlyPhoto Credit : Siju Kuriyedam Sreekumar

കണക്കുകൾ പറയുന്നു കേരളത്തില്‍ ശരാശരി ഒരു വീട്ടിൽ രണ്ടു വാഹനങ്ങൾ ; അന്തരീക്ഷമലിനീകരണതോത് ഡൽഹിയെ വെട്ടിക്കാൻ കേരളം മത്സരിക്കുന്നു

By - Siju Kuriyedam Sreekumar -- Monday, January 03, 2022 , 10:01 PM

തിരുവനന്തപുരം : ശരാശരി ഒരു വീട്ടിൽ രണ്ടു വാഹനങ്ങൾ എന്ന മട്ടിലാണ് കേരളത്തിലെ വാഹനങ്ങളുടെ കുതിച്ചു ചാട്ടം .  മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ നിരത്തിലുള്ളത് 1.56 കോടി വാഹനങ്ങള്‍. ഗതാഗതക്കുരുക്കിനും അന്തരീക്ഷമലിനീകരണത്തിനും ഇടയാക്കുന്നവിധത്തില്‍ വാഹനപ്പെരുപ്പത്തിലേക്കാണ് നിരത്തുകള്‍ നീങ്ങുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021-ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് ഇടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനയുണ്ട്. ഇതില്‍ 5.14 ലക്ഷവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണത്തിലും കാര്യമായ വര്‍ധനയുണ്ട്. 

കേരളം പോലുള്ള കടൽ തീര സംസ്ഥാനത്തിൽ ഇത്രയും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതു ആശങ്ക ജനിപ്പിക്കുന്നതാണ് . അതുവച്ചു നോക്കുമ്പോൾ ഡെൽഹിയേക്കാൾ കൂടുതലാകണം കേരളത്തിലെ  വാഹനങ്ങള്‍ വഴിയുള്ള അന്തരീക്ഷ മലിനീകരണം . ഡൽഹിയിൽ വായു  മലീനീകരണം  തങ്ങി നിൽക്കാൻ  ഉള്ള സാധ്യത കൂടുമ്പോൾ കേരളത്തിൽ അത് കടലിലെ കാറ്റുമൂലവും  കാലവർഷ തുലാവര്ഷ മഴമൂലവും  കുറയാൻ ഉള്ള സാധ്യത ഉണ്ടായിട്ടും ഇത്രകണ്ട് കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നു . ഇതു കൂടി കണക്കിലെടുക്കുമ്പോൾ  വായു മലിനീകരണത്തിൽ  കാര്യമായ വർധനയാണ് കേരളത്തിൽ ഉള്ളത് .  ഈ നില ത്തുടർന്നാൽ  ഡൽഹിക്കു സമാനമായ അവസ്ഥയിലെത്താൻ അധികം സമയം വേണ്ടിവരില്ല 

ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ ഡയോക്സെഡും, 3.6 ഗ്രാം കാര്‍ബണ്‍മോണോക്സൈഡും പുറംതള്ളുന്നുണ്ട്. ബദല്‍ യാത്രാമാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ കേരളവും ഡല്‍ഹിക്ക് സമാനമായ അന്തരീക്ഷമലിനീകരണത്തിലേക്ക് നീങ്ങുമെന്ന സൂചനയാണിത്. പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയാണ് സ്വകാര്യവാഹനങ്ങളെ ആശ്രയിക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഗതാഗതക്കുരുക്ക് വര്‍ധിക്കുമ്പോള്‍ വാഹനമലിനീകരണത്തോതും വര്‍ധിക്കും.
Air pollution through vehicles : Image for representational purpose only
Air pollution through vehicles : Image for representational purpose onlyPhoto Credit : Siju Kuriyedam Sreekumar


വാഹനങ്ങളില്‍ നിന്ന് അന്തരീക്ഷത്തില്‍ കലരുന്ന മാലിന്യം

കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍, സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രസ് ഓക്സൈഡ്, സൂക്ഷ്മപൊടിപടലങ്ങള്‍



Air pollution levels are increasing in Kerala
 



LEAVE A REPLY

Security code:

COMMENTS

Be the first to comment