visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Kerala police headquarters
Kerala police headquartersPhoto Credit : Siju Kuriyedam Sreekumar

ആലപ്പുഴ രാഷ്ട്രീയ കൊലപാതകം , സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ സാധ്യതയെന്ന് റിപ്പോർട്ട്; പോലീസിന് ജാഗ്രതാ നിര്‍ദേശം

By - Siju Kuriyedam Sreekumar -- Tuesday, January 04, 2022 , 05:56 PM

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 140 സ്ഥലങ്ങളില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.  രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ഡിജിപി നിർദേശം നൽകി. പ്രതിഷേധം നടക്കാനിടയുള്ള സ്ഥലങ്ങളുടെ പട്ടികയും ഇന്റലിജൻസ് കൈമാറിയിട്ടുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കും.

            ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ പരിപാടികള്‍ക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസ് മേധാവിക്ക് റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ജാഗ്രത കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേം ലഭിച്ചത്. സംസ്ഥാനം മുഴുവനും ശ്രദ്ധവേണമെന്നും തിരുവനന്തപുരത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്. ആലപ്പുഴ സംഭവത്തിൽ കൊല്ലപ്പെട്ടവർ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ ശക്തികേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.  

        പ്രത്യേക വിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ നടന്നാല്‍ മറ്റ് അസ്വാരസ്യങ്ങളുണ്ടാകുമെന്ന് പോലീസിനും സംസ്ഥാന സര്‍ക്കാരിനും ആശങ്കയുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്ത് മുഴുവന്‍ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 



LEAVE A REPLY

Security code:

COMMENTS

Be the first to comment