visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Saji Cherian
Saji CherianPhoto Credit : Siju Kuriyedam Sreekumar

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം മാത്രം നൽകുന്ന കേരള സർക്കാർ മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാന്‍ 4.1 ലക്ഷം രൂപ അനുവദിച്ചു .

By - Siju Kuriyedam Sreekumar -- Thursday, January 06, 2022 , 04:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ പരമാവധി അനുവദിക്കുന്നത് നാല് ലക്ഷം രൂപമാത്രമാണെന്നിരിക്കെയാണ് മന്ത്രിയുടെ ഓഫീസില്‍ അതിനേക്കാള്‍ കൂടിയ ചെലവില്‍ ശുചിമുറി നിര്‍മിക്കുന്നത്.  മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസില്‍ ശുചിമുറി പണിയാന്‍ നാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. 

പെട്രോൾ ടാക്സ്  കൊടുക്കുന്നത് പാവപ്പെട്ടവന് ശുചിമുറി പണിയാൻ എന്നും , കോടിക്കണക്കിനു പാവങ്ങൾക്ക് ശുചിമുറി   പണിതു കൊടുത്ത കേന്ദ്ര പദ്ധതിയെ കളിയാക്കിയ പാർട്ടി യുടെ മന്ത്രിയുടെ  ഓഫീസിൽ  ശുചിമുറി പോലും ഇല്ല എന്നത് വളരെ പരിതാപകരമാണ്   . അപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താകും കേരളത്തിൽ .  

സെക്രട്ടേറിയേറ്റ് അനക്സ്-1 ലെ നാലാം നിലയിലാണ് മന്ത്രി സജി ചെറിയാന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസില്‍ ശുചിമുറി നിര്‍മിക്കുന്നതിനാണ് 4.10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 21-നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. മത്സ്യബന്ധന- സാംസ്‌കാരിക- യുവജനക്ഷേമ വകുപ്പുകളുടെ ചുമതലയാണ് മന്ത്രി സജി ചെറിയാനുള്ളത്.  

കോടികള്‍ ചെലവഴിച്ച് മന്ത്രിമന്ദിരങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താനും ഒരു മന്ത്രിമന്ദിരം പുതിയതായി നിര്‍മിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് ഓഫീസിനുള്ളില്‍ ശുചിമുറി നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

4 lakh rupees allowed to built toilet in minister saji cherian`s office

Order for toilet to Saji Cherian's office ,   ശുചിമുറി നിര്‍മിക്കാന്‍ തുക അനുവദിച്ച് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌
Order for toilet to Saji Cherian's office , ശുചിമുറി നിര്‍മിക്കാന്‍ തുക അനുവദിച്ച് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ്‌Photo Credit : Siju Kuriyedam Sreekumar



LEAVE A REPLY

Security code:

COMMENTS

Be the first to comment