visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court , K Rail
kerala high court , K RailPhoto Credit : Siju Kuriyedam Sreekumar

സര്‍വേ നടത്താതെ സിൽവെർലൈനിനു വേണ്ടി എങ്ങനെ ഭൂമി ഏറ്റെടുക്കുമെന്ന് ഹൈക്കോടതി

By - Siju Kuriyedam Sreekumar -- Thursday, January 06, 2022 , 07:56 PM

കൊച്ചി : സർവേ നടപടികൾക്കായും കെ–റെയിൽ ഓഫിസുകൾ തുറക്കുന്നതിനും പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോട്ടയം ഏറ്റുമാനൂർ സ്വദേശികളായ നാലു പേരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഭൂമി ഏറ്റെടുക്കല്‍ നടപടി റദ്ദാക്കണമെന്ന ഹർജി  പരിഗണിക്കവെ  ആണ് ഹൈക്കോടതി സില്‍വര്‍ലൈനില്‍ ചോദ്യങ്ങൾ ഉന്നയിച്ചത്  . സര്‍വേ നടത്താതെ 955 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് എങ്ങനെയെന്നും ശരിയായ സര്‍വേ നടത്താതെ ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ എങ്ങനെ ലഭിച്ചെന്നും കോടതി ചോദിച്ചു.  

കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ റെയിൽവേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം. റെയിൽവേ പദ്ധതികൾക്കു ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്രത്തിനോ റെയിൽവേയ്ക്കോ ആണ്. അതുകൊണ്ടു തന്നെ സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് ഹർജിക്കാർ വ്യക്തമാക്കിയത് .

 കേരളത്തിൽ 11 ജില്ലകളിൽ ഓഫിസ് തുറക്കുന്നതിനും ഭൂമി സർവേ നടപടികൾക്കുമായി വിജ്‍ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് കേന്ദ്ര അനുമതിയില്ലാതെയാണ് . അതുകൊണ്ടു തന്നെ ഇവ നിയമസാധുത ഇല്ലെന്ന വാദമാണ് ഹർജിക്കാർ ഉയർത്തിയിരിക്കുന്നത്. ഈ വിജ്ഞാപനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് .


High Court on K Rail  how to acquire land for Silverline without conducting survey
 



LEAVE A REPLY

Security code:

COMMENTS

Be the first to comment