visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Wife Swapping

കേരളം കേട്ടിട്ടുപോലുമില്ലാത്ത തരത്തിലുള്ള പെൺവാണിഭ സംഘം പിടിയിൽ , സൂക്ഷിക്കുക ഇത്തരക്കാരുടെ വലയിൽ പെടാതെ .

By - Siju Kuriyedam Sreekumar -- Monday, January 10, 2022 , 10:32 PM

കോട്ടയം- കറുകച്ചാല്‍: പങ്കാളികളെ പരസ്പരം ലൈംഗിക ബന്ധത്തിന് കൈമാറുന്ന വന്‍സംഘത്തിലെ അഞ്ചുപേര്‍ പിടിയില്‍. ചങ്ങനാശ്ശേരിക്കാരിയായ യുവതി, കങ്ങഴ സ്വദേശിയായ ഭര്‍ത്താവിനെതിരേ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് പങ്കാളികളെ പരസ്പരം കൈമാറിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പരാതി നല്‍കിയ വീട്ടമ്മയെ ഇതുവരെ ഒമ്പതുപേര്‍ പീഡിപ്പിച്ചതായാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ ആറുപേരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണ് ഇവര്‍. കേസിലെ ബാക്കി പ്രതികള്‍ ഒളിവിലാണ്. ഇതിലൊരാള്‍ വിദേശത്തേക്ക് കടന്നതായും വിവരങ്ങളുണ്ട്. 

പരാതിക്കാരിയെ പീഡിപ്പിച്ച ഒമ്പതുപേരില്‍ അഞ്ചുപേരും ഭാര്യമാരുമായാണ് എത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഭാര്യമാരെ പരസ്പരം കൈമാറി ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എന്നാല്‍ ബാക്കി നാലുപേര്‍ തനിച്ചാണ് വന്നത്. ഇങ്ങനെ വരുന്നവരെ സ്റ്റഡ് എന്നാണ് വിളിക്കുന്നത്. യുവതികളുമായി ശാരീരികബന്ധത്തിലേര്‍പ്പെടണമെങ്കില്‍ ഇവര്‍ 14000 രൂപയാണ് നല്‍കേണ്ടത്. ഇത്തരത്തില്‍ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴി ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നതെന്നും പോലീസ് പറയുന്നു. 

ഫെയ്‌സ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവിടങ്ങളിലാണ് പങ്കാളികളെ കൈമാറുന്നവരുടെ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. മീറ്റ് അപ്പ് കേരള, കപ്പിള്‍ മീറ്റ് കേരള, കുക്ക് ഹോള്‍ഡ് കേരള, റിയല്‍ മീറ്റിങ്  തുടങ്ങിയ പേരുകളിലാണ് ഈ ഗ്രൂപ്പുകള്‍. ഇതില്‍ അംഗമാകുന്നവര്‍ ചിത്രങ്ങള്‍ അയച്ചുനല്‍കിയും സന്ദേശങ്ങള്‍ അയച്ചും പരസ്പരം പരിചയപ്പെടും. തുടര്‍ന്ന് പങ്കാളികളെ കൈമാറാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കും. എത്തിച്ചേരുന്ന സ്ഥലവും മറ്റുവിവരങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ കൈമാറുകയും ചെയ്യും. ആയിരക്കണക്കിന് പേരാണ് ഇത്തരം ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ പലരും വ്യാജ ഐ.ഡി.കളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 

വീടുകളില്‍ വിരുന്ന് എന്നപേരിലാണ് ദമ്പതിമാര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ഒത്തുച്ചേരുന്നത്. കുട്ടികളുമായാണ് ഇവര്‍ വീടുകളില്‍ എത്തുക. വീടുകള്‍ക്ക് പുറമേ റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും ഇത്തരം ഒത്തുച്ചേരലുകള്‍ നടക്കുന്നുണ്ട്. കുടുംബവുമായി വരുന്നതിനാല്‍ ആളുകള്‍ക്ക് സംശയം തോന്നില്ലെന്നതും ഇവര്‍ക്ക് സഹായകരമാണ്. 

ഒരേസമയം ഒന്നിലധികംപേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. പലവിധത്തിലുള്ള ലൈംഗികവൈകൃതങ്ങള്‍ക്കും യുവതി ഇരയായിരുന്നു. മറ്റുള്ളവരുമായി ലൈംഗികബന്ധത്തിന് വിസമ്മതിച്ചാല്‍ ആത്മഹത്യചെയ്യുമെന്ന് വരെ ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാലും താന്‍ ജീവനൊടുക്കുമെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. ഇതിന്റെഭാഗമായി കഴുത്തില്‍ കുരുക്കിട്ട ചില ചിത്രങ്ങളും ഭര്‍ത്താവ് യുവതിക്ക് അയച്ചുനല്‍കിയിരുന്നു. 


കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ളവരാണിവര്‍. മെസഞ്ചര്‍, വാട്സ്ആപ്, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കപ്പിള്‍മീറ്റ്, മീറ്റപ്പ് കേരള എന്നീ പേരുകളില്‍ കൂട്ടായ്മകളുണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. വിദേശത്തുനിന്നുള്ളവരടക്കം ആയിരക്കണക്കിന് പേരാണ് ഈ കൂട്ടായ്മകളിലുള്ളതെന്ന് പോലീസ് പറഞ്ഞു. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ സംഘത്തിലുണ്ടെന്നും പ്രതികളുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാനവ്യാപാകമായ അന്വേഷണം നടത്തുമെന്നും ചങ്ങനാശ്ശേരി ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ സമ്മതപ്രകാരം ബലാത്സംഗം ചെയ്തതിനും പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചതിനുമാണ് നാലുപേര്‍ക്കെതിരേ കേസെടുത്തത്. തിങ്കളാഴ്ച തെളിവെടുപ്പിനുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

ഗതികെട്ട് പരാതി

27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവാവ് അവിടെനിന്നാണ് ഇത്തരം കൂട്ടായ്മയെപ്പറ്റി അറിയുന്നത്. നാട്ടിലെത്തിയ ശേഷം കൂട്ടായ്മയില്‍ സജീവമാകുകയും ഭാര്യയെ ഇതേപ്പറ്റി അറിയിക്കുകയുമായിരുന്നു.

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയുംചെയ്തു. പലവട്ടം ഒഴിഞ്ഞുമാറിയ യുവതിയെ ഇയാള്‍ വീണ്ടും നിര്‍ബന്ധിച്ച്് മറ്റുള്ളവര്‍ക്ക് കൈമാറി. ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ താന്‍ ആത്മഹത്യചെയ്യുമെന്നും ഭര്‍ത്താവ് ഭീഷണിപ്പെടുത്തി. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകളടക്കം കണ്ടെത്തി.


ഇതിനിടയില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെപ്പറ്റി യുവതി ഒരു ബ്ലോഗര്‍ക്ക് ശബ്ദസന്ദേശം നല്‍കി. യുവതിയുടെ ശബ്ദംകേട്ട് സംശയംതോന്നിയ സഹോദരന്‍ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. പിന്നീട് സഹോദരന്‍ ഇടപെട്ട് ശനിയാഴ്ച കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


പണം തട്ടുന്ന സംഭവവും

ദമ്പതിമാരാണ് ഇത്തരം നവമാധ്യമ കൂട്ടായ്മകളിലുള്ളത്. ഇവര്‍ പരസ്പരം ചിത്രങ്ങള്‍ അയയ്ക്കുകയും പരിചയപ്പെടുകയും ചെയ്യും. തുടര്‍ന്ന് നേരില്‍കണ്ട് പങ്കാളികളെ കൈമാറുകയാണ് രീതി. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണംതട്ടിയെടുക്കുന്നവരും സംഘത്തിലുണ്ട്. ദിവസവും ഓരോ പങ്കാളി തങ്ങള്‍ നാളെ ഒരുസ്ഥലത്തെത്തുമെന്നും താത്പര്യമുള്ളവര്‍ പങ്കാളികളുമായി എത്തണമെന്നും ഗ്രൂപ്പില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് ഇവര്‍ പരസ്പരം സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

ഡിവൈ.എസ്.പി. ആര്‍.ശ്രീകുമാര്‍, സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസ്, എസ്.ഐ. എ.ജി.ഷാജന്‍, പി.ഇ.ആന്റണി, കെ.വി.സഞ്ചോ, വിനീത് ആര്‍.നായര്‍, റെജി ജോണ്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

wife swapping case more than 1000 couples involved 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment