visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail
K RailPhoto Credit : Siju Kuriyedam Sreekumar

കെ-റെയില്‍ ജനങ്ങളെ അനുനയിപ്പിക്കാൻ 50 ലക്ഷം കൈപ്പുസ്തകം വീടുകളിലെത്തിക്കാൻ തീരുമാനിച്ചു , അച്ചടിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ച് കേരള സര്‍ക്കാര്‍

By - Siju Kuriyedam Sreekumar -- Wednesday, January 12, 2022 , 07:16 PM


തിരുവനന്തപുരം: കെ-റെയിലിൽ  വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിൽ  തീവ്ര പ്രചാരണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അതിനായി അമ്പതു ലക്ഷം കൈ പുസ്തങ്ങൾ അടിച്ചു ജനങ്ങളിലേക്കു  എത്തിക്കാനാണ് തീരുമാനമായത് . പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കാനായി പ്രചാരണ പത്രിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. പ്രചാരണ പത്രികയായുള്ള കൈപ്പുസ്തകത്തിന്റെ 50 ലക്ഷം കോപ്പിയാണ് അച്ചടിക്കുന്നത്.
k rail project  government e tender copy , to print 50 lakh handbooks
k rail project government e tender copy , to print 50 lakh handbooksPhoto Credit : Siju Kuriyedam Sreekumar


 ഇതിനായി എത്ര തുക എന്ന് വ്യക്തമാക്കിട്ടില്ല എങ്കിലും ശരാശരി ഒരു ബുക്കിനു 5 രൂപ  ആണെങ്കിൽ 2 .5 കോടി രൂപ ഇതിനു മാത്രം വരും പിന്നെ അതിനോടനുബന്ധപെട്ട ചിലവുകൾ വേറെയും . പൈസക്കായി ബുദ്ധിമുട്ടുന്ന സംസ്‌ഥാനത്തു എന്തിനു ഈ അധിക ചെലവ് എന്ന ചോദ്യം പലരും ഉന്നയിക്കുന്നു .  

സിപിഎം സംഘടനാ സംവിധാനം വഴിയാകും കൈപ്പുസ്തകം വീടുകളിൽ എത്തിക്കുക. അതേസമയം പുസ്തകം അച്ചടിക്കാനുള്ള തുക വകയിരുത്തിയിട്ടില്ല. ടെന്‍ഡര്‍ ക്ഷണിച്ച ശേഷമേ ഇതിനായി എത്രതുക വേണ്ടിവരുമെന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത് . കെ റെയിൽ തുടക്കം മുതൽ കല്ല് കടിച്ച സാഹചര്യത്തിൽ മുമ്പോട്ടുള്ള കാര്യങ്ങൾ അത്ര സുഖവും ആയിരിക്കില്ല എന്ന് പാർട്ടിക്ക് ഇടയിൽ തന്നെ എതിരഭിപ്രായം ഉണ്ട് . 
 
സര്‍ക്കാര്‍ പ്രചാരണ പരിപാടികള്‍ക്ക് നീക്കിവെച്ച അക്കൗണ്ടില്‍ നിന്നായിരിക്കും ഇതിനായി തുക ചെലവഴിക്കുക. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ പരസ്യം നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. പുതുവര്‍ഷത്തിലാണ് ഇതില്‍ മാറ്റംവന്നത്. 

നേരത്തെ ജില്ലകളില്‍ പൗരപ്രമുഖരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും സംവാദങ്ങള്‍ സംഘടിപ്പിച്ച് സിപിഎം സംഘടനാ തലത്തിലും കെ-റെയില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനൊപ്പമാണ് പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ എല്ലാ വീടുകളിലേക്കും എത്തിക്കാന്‍ കൈപ്പുസ്തകം തയ്യാറാക്കാനുള്ള സര്‍ക്കാര്‍ നീക്കം. 

നഷ്ട്ട പരിഹാരത്തിലും DPR  ലും ഇപ്പോളും വ്യക്തത ഇല്ലാത്തതും , ഈ മേഖലയിൽ ഉള്ള പലരും ഇതൊരു സാമ്പത്തിക ബാധ്യത മാത്രമായി മാറും എന്ന് പറയുമ്പോളും എന്തിനു ഇങ്ങനെ ഒരു കടും പിടുത്തം  എന്ന് മനസിലാകുന്നില്ല . ആദ്യം പറഞ്ഞിരുന്നത് നല്ല രീതിയിൽ ഉള്ള നഷ്ട്ട പരിഹാരം കൊടുക്കും എന്നാണ് എന്നാൽ ഈ അടുത്ത് പുറത്തായ വിവരം അനുസരിച്ചു വീട് നഷ്ട്ടപെട്ടവർക്കു 1 .5 ലക്ഷം രൂപ യും ലൈഫ് മിഷനിൽ പെടുത്തി വീടും എന്നാണ് പറയുന്നത് . കഴിഞ്ഞ പ്രളയകാലത്തു വീട് നഷ്ട്ടപെട്ടവർക്കു പോലും ഇതുവരെ ലൈഫ് മിഷൻ പദ്ധതി യിൽ വീട് കൊടുക്കാൻ ആയിട്ടില്ല എന്നതാണ് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നത് . കൂടാതെ കോടികൾ  മുടക്കി ഉണ്ടാക്കുന്ന ഈ പദ്ധതിയിലെ വരുമാനം എന്നത് വെറും പെരുപ്പിച്ചു കാണിക്കലാണ് എന്ന് ആരോപണം ഉണ്ട് . DPR ലെ പല ഭാഗങ്ങളും പരസ്പ്പരം ഒത്തു പോകാത്തതാണ് താനും . 


k rail project  government e tender invited to print 50 lakh handbooks 



LEAVE A REPLY

Security code:

COMMENTS

Be the first to comment