visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Shan  Riyas
Shan RiyasPhoto Credit : Siju Kuriyedam Sreekumar

ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെട്ട് ‌സ്വർണവും പണവും കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്ന ഷാനും റിയാസും അറസ്റ്റിൽ

By - Siju Kuriyedam Sreekumar -- Saturday, January 15, 2022 , 09:27 PM

തിരുവനന്തപുരം ∙ ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെട്ട് അവരുമായി സൗഹൃദം ഉണ്ടാക്കി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അതിന്റെ വീഡിയോ കാണിച്ചു  സ്വർണവും പണവും തട്ടിയെടുത്ത ശേഷം അവരെ ഉപേക്ഷിക്കുന്ന രീതിയായിരുന്നു  ഷാനിന്റെയും റിയാസിന്റയും .  പക്ഷെ ഈ അടുത്ത ഒരു സംഭവത്തിൽ അവർ അകത്താകുകയായിരുന്നു 

 ഒന്നര വയസ്സുള്ള പെണ്‍കുഞ്ഞടക്കം നാല് മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ട രണ്ടു  യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ ഷാനും റിയാസിനെയും  പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ കെ.കെ.കോണം ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28), സുഹൃത്തുക്കളായ വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍വീട്ടില്‍ റിയാസ്(34) എന്നിവരാണ്  തമിഴ്നാട് കുറ്റാലത്തെ റിസോർട്ടിൽനിന്നും അറസ്റ്റിലായത്. 26-ന് രാത്രി 9.30-ന് അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുവരും ചേര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം പോവുകയായിരുന്നു.

    യുവതികൾ ക്രിസ്മസിന്റെ പിറ്റേന്ന് ഇവർക്കൊപ്പം നാടുവിടുകയായിരുന്നു. ഇതില്‍ ഒരു യുവതിക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസ്സുള്ള മൂന്നു കുട്ടികളും മറ്റേ യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. യുവതികളെ തിരിച്ചു കിട്ടുന്നതിന് ഇവരുടെ ബന്ധുക്കളിൽനിന്ന് രണ്ടു ലക്ഷം രൂപ മോചനദ്രവ്യമായി ഷാനും റിയാസും ആവശ്യപ്പെട്ടിരുന്നു.  ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്.

ഷാനും റിയാസും, ഭർത്താക്കന്മാർ നാട്ടിൽ ഇല്ലാത്ത സ്ത്രീകളെ ഫോണിലൂടെ ബന്ധപ്പെട്ട് ‌സ്വർണവും പണവും കൈക്കലാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു. സ്ത്രീകൾക്കൊപ്പം വിവിധ സ്ഥലങ്ങളിലെ മുന്തിയ ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് ഇവർ താമസിച്ചിരുന്നത്. ഷൈന്‍ ഇത്തരത്തില്‍ ഭര്‍ത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഇയാളുടെ പേരില്‍ എഴുകോണ്‍, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകള്‍ നിലവിലുണ്ട്. പോത്തന്‍കോട്ട് അച്ഛനെയും മകളെയും റോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസിലെ മൂന്ന് പ്രതികളെ സംരക്ഷിച്ചു നിര്‍ത്തിയിരുന്നതും റിയാസാണ്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേര്‍ന്ന് ബെംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നിവിടങ്ങളില്‍ കറങ്ങിയിരുന്നു. ഉപേക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടിരുന്നു. പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം തെന്മലയിലെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേര്‍ന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദനം ലക്ഷ്യമാക്കി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളില്‍ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനല്‍ സ്വഭാവക്കാരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

ബാലസംരക്ഷണ നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്ത് നാലുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ വി.ഗോപിനാഥിന്റെ നിർദേശപ്രകാരം, ഡിവൈഎസ്പി പി.നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ സിഐ പി.ശ്രീജിത്ത്, എസ്ഐ സഹിൽ എസ്, എസ്പിഒ രാജീവ്, സിപിഒ ഷമീർ, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹൻ, ഷംല എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഇവരെ പിടികൂടിയത്.


Shan and riyas arrested with 2 women for abandoned children 



LEAVE A REPLY

Security code:

COMMENTS

Be the first to comment