visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Systra MVI head Alok Verma , K Rail Graphic Image
Systra MVI head Alok Verma , K Rail Graphic ImagePhoto Credit : Siju Kuriyedam Sreekumar

കെ-റെയില്‍ അമ്യൂണ്‍സ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും. പാതയില്‍ വളവുകളും കയറ്റിറക്കങ്ങളും; ഡിപിആറില്‍ പിഴവുകളെന്ന് അലോക് വര്‍മ്മ

By - Siju Kuriyedam Sreekumar -- Monday, January 17, 2022 , 11:32 AM

ന്യൂഡല്‍ഹി:  പിണറായി  സർക്കാരിന്റെ  സ്വപ്ന പദ്ധതി ആയ   സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍ക്കാര്‍ പുറത്തുവിട്ട വിശദ പദ്ധതി രേഖ (ഡിപിആര്‍) പിഴവുകള്‍ നിറഞ്ഞതെന്ന് പദ്ധതിയെക്കുറിച്ച് സാധ്യതാ പഠനം നടത്തിയ 'സിസ്ത്ര എംവിഐ'യുടെ തലവന്‍ അലോക് വര്‍മ്മ.  പദ്ധതിയുടെ അലൈന്‍മെന്റിന്റെ 20 ശതമാനം മാത്രമാണ് ഡിപിആറില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. ആകെ 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള പാതയെക്കുറിച്ച് ഒരു വിവരവും ഡി.പി.ആറിലില്ലെന്നും അദ്ദേഹം പറഞ്ഞു.  

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പാതയുടെ 30 ശതമാനവും വളവുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.ഇത്തരം പാതയില്‍ ട്രെയിന്‍ ഓടിച്ചാല്‍ കോച്ചുകള്‍ ആടിയുലയും.  അമ്യൂണ്‍സ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്റര്‍ റൈഡ് പോലെയാവും. 200 ഇടത്ത് പാതയില്‍ കയറ്റിറക്കങ്ങളുണ്ട്. നിര്‍ദ്ദിഷ്ട പാതയില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ കൂടുതല്‍ ഓടിക്കാന്‍ പറ്റില്ല. ഇത് സെമി ഹൈ സ്പീഡല്ല,  അതിൽ കൂടുതൽ  സ്പീഡിൽ ഓടിച്ചാൽ ട്രെയിൻ മറയാനോ പാളം തെറ്റാനോ ഉള്ള സാധ്യത കൂടുതലാണ് 

തിരുവനന്തപുരത്ത് നിന്നുള്ള 120 കിലോമീറ്റര്‍ അലൈന്‍മെന്റ് മാത്രമാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്തിന് ശേഷമുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ല. വളവുകളുടെ വിവരങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അലൈന്‍മെന്റ് നല്‍കിയിട്ടില്ല. എല്ലാ രണ്ട് കിലോമീറ്ററിലും കുത്തനെയുള്ള വളവുകളുണ്ട്.വളഞ്ഞുപുളഞ്ഞതും അറക്കവാളിന്റെ പല്ല് പോലെയാണ്. 

പാതയില്‍ രണ്ട് വലിയ ടണലുകളുള്‍പ്പെടെ 120 ടണലുകളുണ്ട്. കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷനാണ്. അവിടെ 3.5 കിലോമീറ്റര്‍ നീളത്തിലും കണ്ണൂരിന് സമീപം രണ്ട് കിലോമീറ്ററിനടുത്ത് ദൂരമുള്ള ടണലുമുണ്ട്. തൃശ്ശൂരില്‍ നിലവിലുള്ള റെയില്‍വേ ലൈന്‍ പൂര്‍ണമായും മാറ്റേണ്ടിവരും. അതിനൊപ്പം മൂന്നും നാലും പാതകള്‍ വരുമെന്ന് റെയില്‍വേയും പറയുന്നു. റെയില്‍വേ സ്റ്റേഷനും പാതകളും മാറ്റിയ ശേഷമുള്ള സ്ഥലത്ത് ആകാശപാതയാണ് നിര്‍മിക്കുക. 

യാതൊരുവിധ വിദക്ത  ഭൂസര്‍വേ  നടത്തിയിട്ടില്ലെന്നതിന് തെളിവാണിതെല്ലാമെന്നും അലോക് വര്‍മ്മ പറഞ്ഞു. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ പാതക്ക് സമന്തരമാണ് ഈപാത പോകുന്നത്. പാതയില്‍ 80 റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉയര്‍ത്തിക്കെട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 



Silverline DPR is full of errors, Systra MVI head Alok Verma 



LEAVE A REPLY

Security code:

COMMENTS

Be the first to comment