visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
kerala high court , K Rail
kerala high court , K RailPhoto Credit : Siju Kuriyedam Sreekumar

കെ റെയിലിന് എതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി, സിൽവർലൈൻ ഡിപിആർ എങ്ങനെ തയാറാക്കി?

By - Siju Kuriyedam Sreekumar -- Thursday, January 20, 2022 , 12:24 PM

കൊച്ചി∙ പിണറായി സർക്കാരിന്റെ അഭിമാന പദ്ധതി ആയ  സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിനെതിരെ വീണ്ടും ചോദ്യങ്ങളുയർത്തി ഹൈക്കോടതി. കെ റെയിൽ പദ്ധതിക്കുള്ള ഡിപിആർ തയാറാക്കുന്നതിനു മുൻപ് എങ്ങനെ പ്രിലിമിനറി സർവെ നടത്തി എന്നു കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. 

ചോദ്യങ്ങൾ 
  1. വിശദ പദ്ധതി രേഖ എങ്ങനെ തയാറാക്കി? 
  2. എന്തെല്ലാം ഘടകങ്ങളാണ് വിശദ പദ്ധതി രേഖയ്ക്കായി പരിഗണിച്ചത്? 
  3. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവെ നടത്തുന്നത്  ?

കെ റയലിന് വേണ്ടി കല്ലുകൾ സ്ഥാപിക്കുന്ന കേസ് കോടതിയിൽ വന്നപ്പോളാണ് സർക്കാരിനോടു കോടതി  ചോദ്യങ്ങൾ ഉന്നയിച്ചത്  . മറുപടി നൽകാൻ സാവകാശം വേണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

കെ റെയിൽ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരായ കേസ് പരിഗണിക്കുന്നതു ഹൈക്കോടതിയിൽ തുടരുകയാണ്. കെ റെയിൽ എന്നു രേഖപ്പെടുത്തിയിട്ടുള്ള വലിയ കല്ലുകൾ സ്ഥാപിക്കുന്നതിനു കോടതി നേരത്തെ  വിലക്കേർപ്പെടുത്തിയിരുന്നു. പോർവിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി നേരത്തെ സ്വീകരിച്ചിട്ടുള്ള നിലപാട്. വീടുകളിലേക്കുള്ള പ്രവേശനം തടഞ്ഞു കല്ലുകൾ സ്ഥാപിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സർവെ നിയമപ്രകാരം ചെറിയ കല്ലുകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്.

High Court again raise questions on K rail regarding Silverline DPR 



LEAVE A REPLY

Security code:

COMMENTS

Be the first to comment