visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
protesters block officials in Kottayam
protesters block officials in KottayamPhoto Credit : Siju Kuriyedam Sreekumar

കോട്ടയം ഞീഴൂരിൽ സിൽവർലൈനിനെതിരെ വാഹനത്തിനു മുന്നിൽ കിടന്ന് പ്രതിഷേധം; കെ റെയിൽ സർവേ കല്ലിടാൻ വന്ന ഉദ്യോഗസ്ഥർ മടങ്ങി

By - Siju Kuriyedam Sreekumar -- Monday, January 24, 2022 , 05:03 PM

കോട്ടയം∙  ഞീഴൂരിൽ തോട്ടക്കുറ്റിയിൽ കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സിൽവർലൈനിനെതിരെ നാട്ടുകാരുടെ പ്രതിഷേധം .   അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി.

   കെ–റെയിൽ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കല്ലുകളുമായി വന്ന പിക്കപ്പിന്റെ മുൻപിൽ വഴിയിൽ കിടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. സംഘർഷം കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു. പിന്നീട് സമരസമിതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . അതിനു പിന്നാലെ ബിജെപി യും കേരളാ കോൺഗ്രസ്സും സമരസമിതിക്കു പിന്തുണയുമായി വന്നപ്പോൾ പോലീസ് കെ–റെയിൽ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന് ശേഷമാണു  ഉദ്യോഗസ്ഥർ തിരികെ പോകാൻ തീരുമാനിച്ചത് . 

ഇതിനു മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു ഇവിടെ , അന്ന് കല്ലുകൾ കൊണ്ട് വന്നിരുന്നില്ല ഉദ്യോഗസ്ഥർ സ്ഥലം നോക്കാൻ വന്നതായിരുന്നു  . ഇന്ന് വീണ്ടും പിക്കപ്പ് വാനിൽ കല്ലുകളുമായി വരുകയായിരുന്നു . ഇതു തങ്ങളുടെ ജീവിതത്തെ വച്ചുള്ള കളിയാണ് , ഇത്രയും കാലം കിടന്നിരുന്ന കിടപ്പാടം ഇല്ലാതാകുന്ന പ്രവർത്തിക്കു എതിരെ തങ്ങളുടെ  ജീവൻ കൊടുത്തും പോരാടും എന്നാണ് സമരസമിതി നേതാക്കൾ പറഞ്ഞത് . വീടുപോകുന്നവർക്കു ഒന്നര ലക്ഷം രൂപയും ലൈഫ് മിഷൻ പദ്ധതിയിൽ പെടുത്തി വീടും എന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത് . എന്നാൽ ഇതു വെറും പറച്ചിൽ മാത്രമാണ് എന്നും പ്രളയസമയത് വീട് പോയവർക്ക്  ഇതുവരെ ലൈഫ് മിഷൻ പദ്ധതി അനുസരിച്ചു വീട് കൊടുക്കാൻ പറ്റിട്ടില്ല ,  അങ്ങനെ  ഇരിക്കെ ഞങ്ങൾ എവിടെ പോകും വീട് ഇല്ലാതായാൽ എന്ന ചിന്തയിലാണ് നാട്ടുകാർ  ? . 

മലയാളിക്ക് വീട് എന്നാൽ അത് ഒരു അഭിമാനവും അഹങ്കാരവും ആണ് . അതിനായി അവൻ  ചോര നീരാക്കി  പൈസ ഉണ്ടാക്കും .അങ്ങിനെ ഉണ്ടാക്കിയ വീടിനു  പകരം  സർക്കാർ ഇനി ലൈഫ് മിഷൻ പ്രകാരം വീട് തന്നാൽ തന്നെ   ഒന്നിനും കൊള്ളാത്ത ചെറിയ വീടാണ് കിട്ടുക  എന്നും ആരോപണം ഉണ്ട് . നഷ്ട്ടപ്പെടുന്ന വീടിന്റെ വലിപ്പവും ചിലവായ തുകയുടെ കണക്കും അനുസരിച്ചു തക്കതായ  നഷ്ടപരിഹാരം വേണം എന്നാണ് സമരസമിതി പറയുന്നത് . 
protesters block officials in Kottayam
protesters block officials in KottayamPhoto Credit : Siju Kuriyedam Sreekumar

protesters block officials in Kottayam
protesters block officials in KottayamPhoto Credit : Siju Kuriyedam Sreekumar

protesters block K-Rail officials in kottayam
 



LEAVE A REPLY

Security code:

COMMENTS

Be the first to comment