visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
K Rail Representational Image , K Rail M D V Ajith
K Rail Representational Image , K Rail M D V AjithPhoto Credit : Siju Kuriyedam Sreekumar

പാർല്യമെന്റിൽ ഇന്നലെ പറഞ്ഞ മറുപടിയെ തുടർന്ന് മലക്കം മറിഞ്ഞു കെ-റെയില്‍ ,കേന്ദ്രം നിര്‍ദേശിച്ചാല്‍ ഡിപിആറില്‍ മാറ്റം വരുത്താമെന്ന് ; പരിഹസിച്ച് സോഷ്യൽ മീഡിയ

By - Siju Kuriyedam Sreekumar -- Thursday, February 03, 2022 , 02:56 PM

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പാർലിമെന്റിൽ എൻ.കെ.പ്രേമചന്ദ്രൻ, കെ.മുളീധരൻ എന്നിവരുടെ ചോദ്യങ്ങൾക്ക് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ നൽകിയ മറുപടിയെ തുടർന്ന് മലക്കം മറിഞ്ഞു കെ-റെയില്‍ . കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ അല്ലെങ്കിൽ ആവശ്യപ്പെട്ടാൽ സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആര്‍) യില്‍ മാറ്റം വരുത്താമെന്ന് കെ-റെയില്‍ എംഡി വി.അജിത് കുമാര്‍. സാമൂഹിക ആഘാത പഠനം ഉടന്‍ പൂര്‍ത്തികീരിക്കും എന്നും അദ്ദേഹം പറഞ്ഞു . റെയില്‍വേയുമായി ചേര്‍ന്ന് സാങ്കിതക-പ്രായോഗികത പരിശോധനകള്‍ ആരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍ മന്ത്രാലയമോ കേന്ദ്ര ധനകാര്യ മന്ത്രാലയമോ നിര്‍ദേശിക്കുകയാണെങ്കില്‍ ഡിപിആറില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയേ പറ്റൂവെന്നും കെ റെയില്‍ എംഡി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉന്നയിച്ച  ചോദ്യങ്ങൾക്ക്   ഉള്ള ഉത്തരമായി  സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും സാങ്കേതികമായ പ്രായോഗികത സംബന്ധിച്ചു വേണ്ടത്ര വിവരങ്ങള്‍ അതിലില്ലെന്നും അതിനാൽ അനുമതി കൊടുത്തിട്ടില്ല എന്നും തൽക്കാലം അനുമതി കൊടുക്കാൻ പറ്റില്ല എന്നും  കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സാങ്കേതികവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ-റെയില്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച ലോക്സഭയില്‍ അറിയിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് പ്രതികരണം നടത്തുകയായിരുന്നു കെ റെയില്‍ എംഡി. എന്നാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ-റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.  സംസ്ഥന സർക്കാരോ കെ റെയിൽ ഉദ്യോഗസ്ഥരോ ഇതു മുൻപ് പറഞ്ഞിരുന്നില്ല എന്നതാണ് സത്യം 

കെ റെയിൽ എം ഡി യുടെ പ്രസ്താവന വന്നതോടെ സോഷ്യൽ  മീഡിയ അത് ഏറ്റെടുത്തിരിക്കുകയാണ് . എന്തിന്റെ അടിസ്ഥാനത്തിലാണ് പിന്നെ സ്ഥലം എടുക്കാനുള്ള കല്ലുകൾ സ്ഥാപിച്ചതും മറ്റും എന്നാണ് പലരും ചോദിക്കുന്നത് . അടിസ്ഥാനപരമായി  ചെയ്യണ്ട ഒന്നും തന്നെ ചെയ്യാതെ പദ്ധതിക്കു അനുമതി കിട്ടുമോ എന്ന് പോലും അറിയാതെ എന്തിനു കോടിക്കണക്കിനു  രൂപ  50  ലക്ഷം  ബുക്ക് അടിക്കാനും ,ബോധവൽക്കരണ സമ്മേളനങ്ങൾ നടത്താനും ചെലവാക്കിയത് എന്നാണ് ആളുകളുടെ ചോദ്യം 

അതേ സമയം എന്താണ് സംസ്ഥാന സര്‍ക്കാരും കെ-റെയിയിലും ഡിപിആര്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു. ഒരു പദ്ധതിയുടെ ഡിപിആര്‍ എന്ന് പറഞ്ഞാല്‍ അതിന്റെ സമ്പൂര്‍ണ്ണ വിശദ വിവരങ്ങളാണ്. ഏറ്റവും നിസാരമായ കാര്യങ്ങള്‍ പോലും അതില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. സാങ്കേതിക വിവരങ്ങളില്ല. സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങളില്ല. ഒരു സര്‍വേ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് നടത്തിയിട്ടില്ല. പിന്നെ ഇതിന് ആരാണ് ഡിപിആര്‍ എന്ന് പേരിട്ടതെന്നും സതീശന്‍ പരിഹസിച്ചു. ആരെ പറ്റിക്കാനാണ് ഇവര്‍ ഇത് തട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. 

K Rail Official said , If center suggests K rail DPR can be changed 

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു  
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.    

 



LEAVE A REPLY

Security code:

COMMENTS

Be the first to comment