visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Ashwini Vaishnaw
Ashwini VaishnawPhoto Credit : Siju Kuriyedam Sreekumar

സിൽ‌വർ ലൈനിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി

By - Siju Kuriyedam Sreekumar -- Tuesday, February 08, 2022 , 09:35 PM


ന്യൂഡൽഹി∙ സിൽ‌വർ ലൈൻ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തത്വത്തിൽ ലഭിച്ചിട്ടുള്ള അംഗീകാരം എന്നാൽ കെ റെയിൽ നു വേണ്ടി ഉള്ള തുടർ ചർച്ചകൾക്കും , ഡി പി ആർ സമർപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ  മാത്രമാണ്  അല്ലാതെ ഭൂമി ഏറ്റെടുക്കാൻ അല്ല .അതോടൊപ്പം തന്നെ കേന്ദ്ര സർക്കാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പദ്ധതിയുടെ സാങ്കേതികമായ പ്രായോഗികതയും , സാമ്പത്തികമായ പ്രായോഗികതയും ഇതു രണ്ടും വിശദമാക്കിയാൽ മാത്രമേ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ നടപടികൾക്ക് അനുമതി ലഭിക്കു . തത്വത്തിൽ  അംഗീകാരം എന്നാൽ ഡിപിആർ തയാറാക്കാനും സാമ്പത്തിക വശങ്ങൾ പരിശോധിക്കാനുമാണ് അനുമതി.  സാങ്കേതിക കാര്യങ്ങൾക്കൊപ്പം വായ്പാ ബാധ്യതകൂടി പരിശോധിച്ചേ അനുമതി നൽകൂ. 

അതേസമയം, സിൽവർ ലൈൻ കേരളത്തിലെ റെയിൽവേ വികസനത്തിന് തടസമെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ പാതയുടെ എണ്ണം കൂട്ടി റെയിൽവേ വികസനം സാധ്യമാക്കാനാകില്ല. സാമ്പത്തിക ലാഭത്തിൽ കേന്ദ്രസർക്കാരിന് സംശയമുണ്ട്. കടബാധ്യത റെയിൽവേയുടെ മേൽവരാൻ സാധ്യത ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു.  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു.  

Railway Minister Ashwini Vaishnaw on Silver Line Project



LEAVE A REPLY

Security code:

COMMENTS

Be the first to comment