visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Protest against k rail in kottayam changanasseri
Protest against k rail in kottayam changanasseriPhoto Credit : Siju Kuriyedam Sreekumar

ചങ്ങനാശ്ശേരി മടപ്പള്ളിയില്‍ കെ-റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം , കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ മടങ്ങി

By - Siju Kuriyedam Sreekumar -- Thursday, March 17, 2022 , 04:56 PM


കോട്ടയം: ചങ്ങനാശ്ശേരി മടപ്പള്ളിയില്‍ കെ- റെയില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. അഞ്ചുമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പോലീസ് സമരക്കാരെ ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി. സ്ത്രീകളെയും മറ്റും റോഡിലൂടെ പോലീസ് വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. സമരക്കാരെ പൂര്‍ണമായും നീക്കം ചെയ്തതിന് പിന്നാലെ കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിച്ചു. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിഷേധിച്ച അമ്മയെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയതു കണ്ട് കരയുന്ന കുഞ്ഞും സമരസ്ഥലത്തുനിന്നുള്ള സങ്കടക്കാഴ്ചയായി. എനിക്കെന്റെ അമ്മയെ വേണം എന്നായിരുന്നു കുഞ്ഞിന്റെ കരച്ചില്‍. ആരോഗ്യപ്രശ്‌നമുള്ള വയോധിക ഉള്‍പ്പെടെയുള്ളവര്‍ വൈകാരിക പ്രതികരണവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. സ്ഥലത്തെത്തിയ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലാലിയെ ചെത്തിപ്പുഴ ആശുപത്രിയിലേക്ക് മാറ്റി.

കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ പ്രകോപിതരായ പ്രതിഷേധക്കാര്‍ ഗോ ബാക്ക് വിളികളുമായി രംഗത്തെത്തുകയായിരുന്നു. സര്‍വേക്കല്ലുകളുമായി എത്തിയ വാഹനത്തിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തിരുന്നു. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമുണ്ടായി. പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചെങ്കിലും ഇവര്‍ പിന്‍മാറാന്‍ തയ്യാറായില്ല. ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ ഉദ്യോഗസ്ഥര്‍ തത്കാലത്തേക്ക് മടങ്ങി. എന്നാല്‍ പോലീസ് പ്രദേശത്ത് നിന്നും പിന്മാറാതെ തങ്ങള്‍ പിരിഞ്ഞുപോകില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ് നടപടി.

ജനങ്ങളെ, സ്ത്രീകളെയും കുട്ടികളെയും മറ്റും പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് പ്രതിഷേധത്തിലെത്തിയ സ്ത്രീകളിലൊരാള്‍ പറഞ്ഞു. തീവ്രവാദികളോട് എന്ന രീതിയിലാണ് പോലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്. ജീവിതം നഷ്ടപ്പെട്ടു നില്‍ക്കുന്നവരാണ് തങ്ങളെന്നും പോലീസ് നീതികേടാണ് കാണിക്കുന്നത്. അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് തന്നില്ലേ എന്ന ചോദ്യത്തിന്- അക്കാര്യം പോലീസ് അനൗണ്‍സ് ചെയ്തിരുന്നില്ലെന്നും അവര്‍ സംഘം തിരിഞ്ഞ് രഹസ്യമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാരോട് വ്യക്തമായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Protest against k rail in kottayam changanasseri

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment